Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജല്‍ഗാവ് : മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിൻറെ സഹോദരൻ കൊലപാതക കേസിൽ പ്രതി. പ്രതിഭ പാട്ടീലിൻറെ ഇളയ സഹോദരൻ ഗജേന്ദ്ര സിങ്ങിനെയാണ് കൊലക്കേസിൽ പ്രതിചേർത്തിരിക്കുന്നത്. 2005 ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവായ വി.ജി പാട്ടീല്‍ കൊല്ലപ്പെട്ട കേസിലാണ് ഗജേന്ദ്രസിംഗിനെ പ്രതിയാക്കിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പോലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഗജേന്ദ്ര സിങ്ങാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് തെളിഞ്ഞത്.കൊല്ലപ്പെടുന്നതിന് കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാട്ടീലിൻറെ സഹോദരന്‍ വിശ്രം പാട്ടീലിനോട് പരാജയപ്പെടുകയുണ്ടായി. ഇതായിരിക്കാം വിദ്വേഷത്തിന് കാരണമെന്നും വാർത്തകളുണ്ട്.
Leave a Reply