Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനങ്ങളിലെ നികുതികൂടി കണക്കാക്കുമ്പോള്‍ പെട്രോളിന്റെ യഥാര്‍ഥവര്‍ധന ഇതിലും കൂടും. ലിറ്ററിന് 2.82 രൂപമുതല്‍ 3 രൂപവരെ ഉപഭോക്താവ് അധികം നല്‍കേണ്ടിവരും.
ജൂണിനുശേഷം ഇതുവരെ 6.82 രൂപ കൂടി. ഡീസലിന്റെ വില ഇക്കൊല്ലം 3.75 രൂപ ഉയര്‍ന്നു. പെട്രോളിന്റെ വില ഇപ്പോള്‍ എണ്ണക്കമ്പനികള്‍ സ്വയം നിശ്ചയിക്കുകയാണ് ചെയ്യുന്നത്.മണ്ണെണ്ണയ്ക്ക് ലിറ്ററിന് രണ്ടുരൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ആലോചനയിലുണ്ട്.
Leave a Reply