Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല സ്വകാര്യ ബസ്സ് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നു.ഇന്നലെ ബസ്സുടമകളും യൂണിയന്‍ നേതാക്കളും ജോയിന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന അവസാനഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. വേരിയബിള്‍ ഡി.എ, 25 ശതമാനം കസ്റ്റമറി ബോണസ് എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ബസ്സ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നത്. എന്നാൽ നിയമപരമായി അർഹതയില്ലാത്തതും ന്യായരഹിതവുമായ ആവശ്യം ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Leave a Reply