Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:59 pm

Menu

Published on July 16, 2014 at 10:00 am

സിനിമ നിർമ്മാതാവിനെയും കുടുംബത്തെയും ദുബായില്‍ മരിച്ച നിലയിൽ കണ്ടെത്തി

producer-santhosh-kumar-found-died-at-dubai-with-family

ദുബായ്: മലയാള നിർമ്മാതാവിനെയും കുടുംബത്തെയും ദുബായിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം സ്വദേശിയായ സന്തോഷ് കുമാര്‍ (45), ഭാര്യ മഞ്ജുള (37), മകള്‍ ഗൗരി (9) എന്നിവരെയാണ് ദുബായിലെ  അല്‍ നഹ്ദയില്‍ എന്‍.എം.സി ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റിൽ മരിച്ച  നിലയില്‍ കണ്ടെത്തിയത്. നീലത്താമര, മാടമ്പി,രതി നിര്‍വേദം,പ്രമാണി  എന്നീ ചിത്രങ്ങളുടെ സഹനിര്‍മ്മാവും വിതരണക്കാരനുമായിരുന്നു സന്തോഷ്‌. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇവരെ കുറിച്ച് ഒരു വിവരവുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫ്ലാറ്റിനകത്ത് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്.ഭാര്യയെയും മകളെയും വെട്ടിയശേഷം സന്തോഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. ദുബായിൽ ബിസ്സിനസ്സ് നടത്തുകയായിരുന്നു സന്തോഷ്‌. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു.വൈക്കം സ്വദേശിയായ ഇയാള്‍ നേരത്തെ തൃപ്പുണിത്തറയിലായിരുന്നു താമസം. പിന്നീട് കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റുകയായിരുന്നു.  മകള്‍ ഗൗരി ദുബായില്‍ നാലാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News