Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 3:38 pm

Menu

Published on January 17, 2014 at 5:08 pm

സിസിഎല്ലിനെതിരെ പരാതിയുമായി നിർമ്മാതാക്കൾ രംഗത്ത്

producers-association-complaint-against-ccl

കൊച്ചി:സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസ്സിയേഷന്‍ രംഗത്ത്.നിശകള്‍ പോലെ സി സി എല്ലും സിനിമയ്ക്ക് ദോഷം ചെയ്യുന്നുണ്ട്.ഇക്കാര്യം സംബന്ധിച്ച് പത്ത് ദിവസത്തിനകം താരങ്ങളുടെ സംഘടനയായ അമ്മയുമായി ചര്‍ച്ച നടത്തുമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.സിസിഎല്ലിൻറെ സംപ്രേഷണം ചെയ്യുന്നത് തിയ്യറ്ററില്‍ സിനിമ കാണാന്‍ വരുന്നവരുടെ എണ്ണത്തെ ബാധിക്കുന്നതു കൊണ്ട് സിസിഎല്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് അസ്സോസ്സിയേഷന്‍ ആവശ്യപ്പെട്ടു.സൂപ്പര്‍താരം മോഹന്‍ലാല്‍ നയിക്കുന്ന കേരള ടീം സി സി എല്ലിന് വേണ്ടി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.ജനുവരി 25 നാണ് ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങാന്‍ പോകുന്നത്.26 ന് ബാംഗ്ലൂരിലാണ് കേരളത്തിൻറെ ആദ്യ മത്സരം.ഫെബ്രുവരി ഒമ്പതിന് ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ കേരള സ്‌ട്രൈക്കേഴ്‌സ് കളിക്കിറങ്ങും.മോഹന്‍ ലാലിന് പുറമേ യുവ നായകന്മാരായ ആസിഫ് അലി, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ടീമിലുണ്ട്.രാജീവ് പിള്ളയാണ് ടീമിൻറെ ഉപനായകന്‍.കളിക്കാരായി ഇരുപതോളം താരങ്ങള്.ടീം മാനേജരായി ഇടവേള ബാബു, അംബാസിഡര്‍മാരായി ഭാവന,മൈഥിലി തുടങ്ങിയ നായികമാര്‍ എന്നിങ്ങനെ പോകുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുള്ള സിനിമാക്കാര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News