Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:50 pm

Menu

Published on February 14, 2014 at 5:26 pm

പുൽപ്പള്ളിയിൽ നിന്നും കാണാതായ പ്ലസ്‌ വണ്‍വിദ്യാർഥിയെ ഗുണ്ടല്‍പേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

pulppalli-student-missing-case-body-found

പുല്‍പ്പള്ളി: വയനാട് പുൽപ്പള്ളിയിൽ നിന്നും കഴിഞ്ഞ ദിവസം  കാണാതായ പ്ലസ്‌ വണ്‍ വിദ്യാർഥിയെ   ഗുണ്ടല്‍പേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുൽപ്പള്ളിയിൽ ടാക്സി ഡ്രൈവറായ മൂലേത്തറയിൽ ദാസന്റെ മകളാണ് മരിച്ച അനഘ ദാസ്. വീട്ടിൽ നിന്നും സ്‌കൂളിലേയ്‌ക്കെന്നു പറഞ്ഞ്  അബ്ദുറഹ്മാന്‍ എന്ന യുവാവിനൊപ്പം ബൈക്കിലാണ് അനഘ പോയിരുന്നത്.ദേശീയ പാതയ്ക്ക് സമീപം വനാതിര്‍ത്തിയില്‍ കക്കല്‍ന്തൊണ്ടിയിലെ മണ്‍ചിറയില്‍ നാട്ടുകാരാണ്  മൃതദേഹം കണ്ടെത്തിയത്.  അബ്ദുറഹ്മാനും അനഘയും വനാതിർത്തിയിലുള്ള ഒരു ചായക്കടയില്‍ നിന്ന് ചായ കുടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മയക്കുമരുന്ന്, പെണ്‍വാണിഭ റാക്കറ്റിലെ കണ്ണിയാണ് അബ്ദുറഹ്മാന്‍ എന്ന് പോലീസ് പറഞ്ഞു.ഇയാളെ  നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

Loading...

Comments are closed.

More News