Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:23 am

Menu

Published on February 26, 2015 at 3:21 pm

റെയിൽവേ ബജറ്റ് : നിരക്കു വര്‍ധനയും പുതിയ ട്രെയിനുകളും ഇല്ല

rail-budget-2015-no-new-trains-no-hike-in-rail-fares-in-suresh-prabhus-maiden-budget-2

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു.യാത്രാ നിരക്കുകളില്‍ മാറ്റം വരുത്താതെ അവതരിപ്പിച്ച ബജറ്റില്‍ പുതിയ ട്രെയിനുകളും പദ്ധതികളും പ്രഖ്യാപിച്ചില്ല. സ്ത്രീ സുരക്ഷ, ശുചിത്വം, വികസനം എന്നിവയ് ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനകം റെയില്‍വേയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പിലാക്കുമെന്ന് റെയില്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.പാത ഇരട്ടിപ്പിക്കലിനും ട്രാക്കുകള്‍ കൂട്ടുന്നതിനും ഗേജ് മാറ്റത്തിനും പുതിയ പദ്ധതികള്‍ക്കുമായി ആകെ 96,182 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി ട്രെയിനുകളില്‍ ലോവര്‍ബര്‍ത്ത് ക്വാട്ട ഏര്‍പ്പെടുത്തും. പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടും. ഐ.ആര്‍.സി.ടി.സി വഴി പിക് ആന്‍ഡ് ഡ്രോപ് സംവിധാനം ഏര്‍പ്പെടുത്തി. തിരഞ്ഞെടുത്ത 108 ട്രെയിനുകളില്‍ ഇഷ്ട ഭക്ഷണം ഐ.ആര്‍.സി.ടി.സി വഴി ലഭ്യമാക്കും. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും. ട്രെയിനുകളിലെ ടോയിലറ്റുകള്‍ ബയോടോയിലറ്റുകളാക്കും. അതിന്റെ ആദ്യ പടിയായി 17000 ടോയിലുറ്റുകള്‍ ബയോ ടോയിലറ്റുകളാക്കും. എന്‍ഐഎഫ്റ്റി എന്‍ഐഡി എന്നിവയുമായി സഹകരിച്ച് ട്രെയിന്‍ കോച്ചുകളിലെ ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തും.ടിക്കറ്റ് റിസര്‍വ് ചെയ്യാത്തവര്‍ക്കായി അഞ്ച് മിനിറ്റിനുള്ളില്‍ ടിക്കറ്റ് ലഭ്യമാക്കുന്ന എടിഎം പോലുള്ള ടിക്കറ്റ് വെന്‍ഡിംഗ് മെഷിനുകള്‍ സ്ഥാപിക്കും. പേപ്പര്‍ലെസ് ടിക്കറ്റ് സംവിധാനത്തിനായി ടിടിഇമാര്‍ക്ക് കൈയില്‍ കൊണ്ട് നടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മെഷീനുകള്‍ നല്‍കും. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനും പുറപ്പെടുന്നതിനും 20 മിനിറ്റ് മുന്‍പ് യാത്രക്കാര്‍ക്ക് എസ്എംഎസ് അലെര്‍ട്ട് നല്‍കും. ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News