Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 9:57 pm

Menu

Published on May 11, 2013 at 4:50 am

പവന്‍കുമാര്‍ ബന്‍സൽ രാജിവച്ചു

railway-minster-pawan-bansal-dropped-from-the-cabinet

റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സൽ രാജിവച്ചു.കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങും തമ്മിലുള്ള കൂടികഴ്ച്ചക്കു ശേഷം പ്രധാനമന്ത്രി ബന്‍സലിനോട് രാജി ആവശ്യപെട്ടു. അതിനുശേഷം ബന്‍സൽ രാജിവേക്കുകയായിരുന്നു.കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ പുതിയ റെയില്‍വേ മന്ത്രിയായി തിരഞ്ഞെടുത്തു. റെയില്‍വേ ബോര്‍ഡ് അംഗത്തിന് ഉന്നത പദവി നല്‍കാന്‍ സഹോദരീപുത്രന്‍ കൈക്കൂലി വാങ്ങിയതാണ് ബന്‍സലിന്‍റെ രാജിക്ക് കാരണമായത്‌ . റെയില്‍വേബോര്‍ഡ് അംഗമായി (സ്റ്റാഫ്) ചുമതലയേറ്റിരുന്ന മഹേഷ് കുമാറിന് പശ്ചിമ റെയില്‍വേ ജനറല്‍ മാനേജരുടെ അധികച്ചുമതല കൂടി നല്‍കുന്നതിന് മന്ത്രിയുടെ മരുമകന്‍ വിജയ് സിംഗ്‌ളയ്ക്ക് രണ്ടു കോടി രൂപ വാഗ്ദാനം ചെയ്യുകയും ഇടനിലക്കാര്‍ വഴി ആദ്യഘട്ടമായി 90 ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നാണ് സി.ബി.ഐ. കേസ്. ഇതിന് പുറമേ മഹേഷ്‌കുമാറിന് റെയില്‍വേ ബോര്‍ഡിലെ സുപ്രധാനമായ മെംബര്‍ (ഇലക്ട്രിക്കല്‍ ) പദവി ലഭിക്കുന്നതിന് 10 കോടി കൈക്കൂലി നല്‍കാന്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു.

Loading...

Comments are closed.

More News