Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐ.പി.എല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ടീമുടമ രാജ് കുന്ദ്ര കുറ്റസമ്മതം നടത്തി. വാതുവെപ്പ് ഇടനിലക്കാരുടെ സഹായത്തോടെ തന്‍റെ സ്വന്തം ടീമിന്റെ കളികളില്‍ തന്നെയാണ് വാതുവെപ്പ് നടത്തിയതെന്ന് അറസ്റ്റിലായ രാജ് കുന്ദ്ര ഡല്‍ഹി പോലീസിനോട് പറഞ്ഞു. ഇതിലൂടെ വന്‍തുക നഷ്ടമായതായും അദ്ദേഹം വ്യക്തമാക്കി.
കുന്ദ്രയുടെ പേരില്‍ വാതുവെപ്പ് കേസ് ചുമത്താന്‍ പോലീസ് തയ്യാറല്ല. വാതുവെപ്പ് കേസിന് ജാമ്യം ലഭിക്കുമെന്നതിനാലാണിത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുമായുള്ള ബന്ധത്തിന്‍റെ ചുരുളഴിക്കുകയാണ് പോലീസിന്‍റെ ലക്ഷ്യം.
Leave a Reply