Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:53 am

Menu

Published on September 27, 2013 at 1:25 pm

വികസനത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്

rajan-report-kerala-top-chart

ന്യൂഡല്‍ഹി : വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന കേരളസര്‍ക്കാരിനു ആശ്വാസമായി പുതിയ വാര്‍ത്ത‍ .വികസനത്തിൻറെ  അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളെക്കുറിച്ച് തരംതിരിച്ച് നടത്തിയ പഠനത്തില്‍ രാജ്യത്ത് ഏറ്റവും വികസനം നേടിസംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു .മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
വാചകമായ അതിവേഗം, ബഹുദൂരംഅന്വര്‍ഥമാക്കുന്നതാണു ഈ നേട്ടം.
ഗോവയാണ് കേരളത്തിന്‌ മുന്‍പിലായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എന്നാല്‍ വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഉള്‍പ്പെട്ടില്ല എന്നതാണ് ഏറെ കൗതുകകരം. നരേന്ദ്രമോഡി നയിക്കുന്ന ഗുജറാത്തിനു പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനമാണു ലഭിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കമ്മറ്റിയാണ് വികസനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ റാങ്കിംഗ് കണക്കാക്കിയത്. തമിഴ്‌നാട് മൂന്നാമതും പഞ്ചാബ് നാലാം സ്ഥാനത്തുമാണ്.

Loading...

Comments are closed.

More News