Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 2:56 am

Menu

Published on July 14, 2014 at 2:29 pm

ബാബാ രാംദേവിന്റെ വിശ്വസ്ഥൻ ഭീകരൻ ഹാഫീസ് സയിദുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു

ramdev-defends-aide-ved-pratap-vaidik-who-met-hafiz-saeed

ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെ  വിശ്വസ്ഥനും മാധ്യമ പ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദിക് ജമാഅത്തു ദ്ദഅ്‌വ മേധാവി ഹാഫിസ് സയ്യിദുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു.യോഗ ഗുരു ബാബാ രാം ദേവിന്റെ അടുത്ത അനുയായിയും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ വേദ് പ്രതാപ് വൈദികാണ് മുംബൈ ഭീകരാക്രമണത്തിന്‍രെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സഈദുമായി ഈ മാസം രണ്ടിന് ലാഹോറില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയത്.  പീസ് റിസർച്ച് ഇൻസ്റ്റ്റ്റിറ്റിയൂട്ടിന്റെ ക്ഷണപ്രകാരമാണ് മറ്റു മാദ്ധ്യമ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമൊപ്പം വേദ് സയിദുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഒരു മാദ്ധ്യമപ്രവർത്തകന്റെ വ്യക്തിപരമായി കാര്യങ്ങളിൽ സർക്കാരിന് ഇടപെടാനാവില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയറ്റ്‌ലി രാജ്യസഭയിൽ പറഞ്ഞു.എൻ.ഡി.എ സർക്കാരിന്റെ പ്രതിനിധി ആയാണോ അതല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിനിധി ആയാണോ വേദ് സയിദിനെ കണ്ടതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് ചോദിച്ചു. കൂടിക്കാഴ്ചയെ ബിജെപി അപലപിച്ചു. താൻ ആരുടേയും മധ്യസ്ഥനായിട്ടല്ല സയിദിനെ കണ്ടതെന്ന് വിവാദങ്ങൾക്ക് മറുപടിയുമായി വേദ് പ്രതാപ് രംഗത്തെത്തി. ഒരു മാദ്ധ്യമ പ്രവർത്തകന് എല്ലാ തരത്തിലുള്ള ആളുകളെയും കാണേണ്ടി വരും. മോഡി പാകിസ്ഥാൻ സന്ദർശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സയിദ് സ്വാഗതം ചെയ്തുവെന്നും വേദ് പ്രതാപ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News