Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 1:38 pm

Menu

Published on March 1, 2018 at 11:01 am

കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം; ലക്ഷ്മി ആർ നായർ

rashmi-r-nair-facebook-post-grihalakshmi-cover-pic

ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി മോഡലും ചുംബന സമര നായികയുമായ ലക്ഷ്മി ആർ നായർ. വളരെ നിശിതമായ ഭാഷയിലാണ് രശ്മി ആര്‍ നായര്‍ വിഷയത്തെ പറ്റി എഴുതിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് രശ്മി തന്റെ അഭിപ്രായം അറിയിച്ചിട്ടുള്ളത്.

രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം..

മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്‍റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി വന്നേനെ. മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം.

മധ്യവർഗത്തിനും അതിന് മുകളിലോട്ടു ഉള്ളവർക്കും സമയവും പണവും അധികം വരുമ്പോൾ ഒരാശ്വാസത്തിനു ടെറസിൽ പ്ലാസ്റ്റിക് ബാഗിൽ ക്യാപ്സിക്കവും ഡ്രാഗൺ ഫ്രൂട്ടും കൃഷി ചെയ്തു കാർഷിക രംഗത്തെ ഉദ്ദരിക്കുന്ന കളർഫുൾ ഫാന്റസി ആക്റ്റിവിസവും ഉള്ളിവില പത്തു രൂപ തികച്ചു കിട്ടാത്തതിൽ ഒരു മുഴം കയറിൽ കുടുംബമടക്കം തൂങ്ങിയാടുന്നവന് മാന്യമായ ശവമടക്കെങ്കിലും അവകാശമായി കിട്ടണം എന്ന് തൊണ്ട പൊട്ടുമാറു മുദ്രാവാക്യം വിളിച്ചു സി ആർ പി എഫിന്റെ നവലിബറൽ വെടിയുണ്ട നെഞ്ചിൽ കൊണ്ട് വീണുപിടയുന്നവന്റെ ചോരയിൽ മുക്കിയ ചെങ്കൊടിയുടെ ആക്റ്റിവിസവും ത്രാസിൽ വച്ച് തൂക്കിയാൽ നിയോലിബറൽ പൊതുബോധത്തിൽ ആദ്യത്തതിന് പദ്മശ്രീ അവാർഡും രണ്ടാമത്തത്തിനു തീവ്രവാദി പട്ടവും ആണ്.

മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗീക പോർട്രൈറ്റ് അല്ല. അങ്ങനെ പോർട്രൈറ്റു ചെയ്യാനാണ് എല്ലാ കാലത്തും പാപ്പരാസി മോഹവും. നിങ്ങളെന്തു പറഞ്ഞാലും ആ ചിത്രത്തിൽ ഒരു മാതൃത്വ ഭാവവും ഞാൻ കാണുന്നില്ല അതൊരു തികഞ്ഞ ആൺ ലൈംഗീക നോട്ടത്തിലെ മുലയുടെ അറ്റത്തു കുഞ്ഞിനെ ഒട്ടിച്ച അശ്ലീലമായയാണ് എനിക്ക് കാണാൻ കഴിയുന്നതു. പരസ്യമായി തന്നെ മുലയൂട്ടുക എന്നത് വിപ്ലവമൊന്നുമല്ല മിനിമം പൊതുബോധ സങ്കൽപ്പത്തിന് പുറത്തു നിൽക്കുന്ന ഒന്നാണ്. ഇപ്പോഴും സദാചാര ഞരമ്പുകള്‍ക്കു അലോസരം ഉണ്ടാകുന്ന ഒന്നാണ്. പക്ഷെ ആ കവര്‍ ഫോട്ടോ നോക്കി അതേ സദാചാര ഞരമ്പുകള്‍ രണ്ടു തവണ സ്വയംഭോഗം ചെയ്തുകാണും. ആ ഒരു വികാരം മാത്രമേ ആ ചിത്രം നിര്‍മിക്കുന്നുള്ളൂ

ആ പൊതുബോധത്തിന്റെ ഏറ്റവും വലിയ ജീർണ്ണ മുഖമായ ഗൃഹലക്ഷ്മിയെയും വനിതയെയും ആ ആക്റ്റിവിസ്റ്റ് സ്പെയിസിൽ കയറ്റി പട്ടാഭിഷേകം ചെയ്തു നിർത്തുക എന്നത് ഇരയുടെ സെക്യൂരിറ്റി ചുമതല വേട്ടക്കാരനെ ഏൽപ്പിക്കുന്നത് പോലെ വൃത്തികേടാണ്. ഗൃഹലക്ഷ്മിയുടെയും വനിതയുടെയും ആക്റ്റിവിസം വിപ്ലവം ഉണ്ടാക്കുന്ന കാലത്ത് ഞാൻ RSS ന്റെ സർ സംഘ ചാലകി ആയിക്കൊള്ളാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News