Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപൂരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി രൂപയുടെ കടപത്രമിറക്കാന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി.ബുധനാഴ്ച റിസര്‍വ് ബാങ്ക് കടപ്പത്രമിറക്കും. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 4000 കോടി രൂപ കടമെടുക്കാനുള്ള അനുമതിക്കാണ് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്. പുതിയ സാമ്പത്തികവര്‍ഷത്തെ വായ്പാപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കേന്ദ്രം ഇത് അനുവദിച്ചു. ഇതില്‍ 2500 കോടി രൂപ ആദ്യഘട്ടത്തില്‍ത്തന്നെ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം റിസര്‍വ് ബാങ്ക് ആദ്യം അംഗീകരിച്ചു. പിന്നീട് 1000 കോടിയായി കുറച്ചു.അടുത്തയാഴ്ചയോടെ ഈ പണം ഖജനാവിലെത്തും. എന്നാല്‍ മുന്‍ സാമ്പത്തിക വര്‍ഷം പിടിച്ചുവച്ച ചെലവുകള്‍ക്കായി ഇതു സഹായകരമാകും.സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി 13,000 കോടി രൂപയാണ്. കേന്ദ്ര നികുതിയിനത്തിലാണ് 600 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുക. ഇത് പ്രതീക്ഷിച്ചതിലും 200 കോടി രൂപ കുറവാണ്. എന്നാല്‍ കേന്ദ്ര വിഹിതവും കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുകയും കൂടിയാകുമ്പോള്‍ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹകരണ ബാങ്കുകളിലെയും മറ്റു പദ്ധതി ഫണ്ടുകളും ട്രഷറികളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. പ്രതീക്ഷിച്ചതിലും വളരെ കുറവ് തുക മാത്രമാണ് ട്രഷറികളിലേക്ക് മാറ്റാന്‍ ആയത്.തുടര്‍ന്നാണ് കേന്ദ്രസഹായത്തിനായി സംസ്ഥാനം നീക്കം നടത്തിയത്. സഹായം ലഭ്യമായതോടെ ശമ്പളവും, പെന്‍ഷനും, പി.എഫ് വായ്പകളും മുടങ്ങില്ലെന്നാണ് പ്രതീക്ഷ.
Leave a Reply