Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:35 am

Menu

Published on November 6, 2015 at 9:32 am

മലപ്പുറത്തും തൃശൂരും റീപോളിങ് ആരംഭിച്ചു

re-polling-in-105-booths-in-malappuram-9-in-thrissur

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിനിടെ തടസം നേരിട്ട മലപ്പുറത്തെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലിയിലെ ഒമ്പത് ബൂത്തുകളിലും റീ പോളിങ് ആരംഭിച്ചു.തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് മലപ്പുറം കലക്ടര്‍ നല്‍കിയ രണ്ടാമത് റിപ്പോര്‍ട്ട് അനുസരിച്ചാണിത്. ഇന്നും മലപ്പുറത്തെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായി. പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.തൃശൂര്‍ ജില്ലയില്‍ 137 വോട്ടിങ് യന്ത്രങ്ങള്‍ ഭാഗികമായി പണിമുടക്കി. ഒന്‍പതിടത്തുമാത്രമാണ് ഇന്നു വീണ്ടും പോളിങ് നടത്തുക. പത്തനംതിട്ട ജില്ലയിലും യന്ത്രത്തകരാര്‍ മൂലം ചിലയിടങ്ങളില്‍ പോളിങ് തടസ്സപ്പെട്ടു. പത്തനംതിട്ട നഗരസഭ 16ാം വാര്‍ഡിലെ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിലെ ബട്ടനില്‍ കടലാസ് തിരുകിവച്ചതായി കണ്ടെത്തിയതിനാല്‍ ഒന്നര മണിക്കൂര്‍ വോട്ടെടുപ്പു മുടങ്ങി.നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News