Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വീടും കെട്ടിടങ്ങളും നിര്‍മ്മിക്കാനാണ് നമ്മള്‍ പ്രധാനമായും വാസ്തു അടിസ്ഥാനമാക്കുന്നത്. എന്നാല്‍ വീടിനടുത്ത് മരങ്ങള്‍ നടുന്ന കാര്യത്തിലും വാസ്തു അടിസ്ഥാനമാക്കേണ്ടതുണ്ട്.
മനുഷ്യന്റെ നിലനില്‍പ്പ് തന്നെ പ്രപഞ്ചവും അതിലെ വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. വീടിന്റെ പൊക്കത്തില്‍ കൂടുതല്‍ ദൂരത്തില്‍ വേണം മരങ്ങള്‍ നാട്ടു വളര്‍ത്താന്‍. വീടിന്റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റില കൊടി പിടിപ്പിക്കുന്നത് നല്ലതാണ്.
മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണമാകുമ്പോള്‍, പാലുള്ള വൃക്ഷങ്ങള്‍ ധന നാശത്തിനു കാരണമാകും. അരയാല്‍ വീടിന്റെ പടിഞ്ഞാറ് ഭാഗത്തെ ആകാവൂ. ഇത്തി വടക്ക്, പേരാല്‍ കിഴക്ക്, അത്തി തെക്ക് എന്നീ ദിക്കുകളിലേ നടാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം.
ഇതു കൂടാതെ, അവരവരുടെ നക്ഷത്രത്തിനു പറഞ്ഞിട്ടുള്ള വൃക്ഷങ്ങളും വീട്ടില്‍ വെച്ചു പിടിപ്പിക്കാം. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്‍ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യം കളിയാടും. പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതൊക്കെയാണെങ്കിലും വീടിനു വളരെ അടുത്ത്, ചെറുതായാലും വലുതായാലും വൃക്ഷങ്ങള്‍ നന്നല്ല എന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാകും.
കിഴക്ക് ദിക്കില്‍ പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക് തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ് അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക് പുളിയും, അത്തി, കമുകും, ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു.
മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം.എന്നാല്‍ ഒരു മരവും വീടിന്റെ പ്രധാന വാതിലിന്റെ മധ്യ ഭാഗത്ത് ആവരുത്. അതായത് മരത്തിന്റെ മധ്യവും, വാതിലിന്റെ മധ്യവും ഒന്നാവരുത്. മരങ്ങള്‍ മാത്രമല്ല, കിണര്‍, മറ്റു ഉപ ഗൃഹങ്ങള്‍ ഒന്നും ഇത്തരത്തില്‍ ആവരുത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വീടിനു ചുറ്റും ഒരു വാസ്തു മണ്ഡലം തിരിച്ചു, അതിനു വെളിയില്‍ മാത്രമേ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാവൂ. കറിവേപ്പ് പോലും ഈ നിയമത്തിലെ ആകാവൂ എന്നാണ് പറയുന്നത്. ഔഷധ ഗുണമുള്ള സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്.
Leave a Reply