Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:13 am

Menu

Published on September 26, 2017 at 4:25 pm

ഈ വിശ്വാസങ്ങളുടെയെല്ലാം പുറകിലുള്ള ശാസ്ത്രം നിങ്ങൾക്കറിയുമോ…??

remove-term-do-you-know-the-science-behind-all-these-beliefs-do-you-know-the-science-behind-all-these-beliefs

കുട്ടിയായിരിക്കുമ്പോൾ മുതൽ നമ്മൾ കേട്ടുവളർന്ന പല വിശ്വാസങ്ങളുണ്ട്. എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസങ്ങൾ നിലനിന്നിരുന്നു. ചെറുപ്പകാലം മുതൽ നമ്മൾ കേട്ടുവളരുന്ന വിശ്വാസങ്ങൾ വളർന്നു കഴിഞ്ഞാലും തുടർന്നു വരുന്നു. എന്നാൽ ഈ വിശ്വാസങ്ങളുടെ പിന്നിലെ സത്യം എന്താണെന്ന് ആർക്കുമറിയില്ല. നിത്യ ജീവിതതത്തില്‍ മനുഷ്യന്റെ വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുറകില്‍ ഒരു ശാസ്ത്രം ഒളിച്ചിരുപ്പുണ്ട്. ഇതിൽ ചിലതൊക്കെ കേട്ടാല്‍ നിസാരമായും മറ്റു ചിലത് കേട്ടാൽ ഇതിനെയാണോ നമ്മള്‍ ഭയത്തോടെ വിശ്വാസിച്ചിരുന്നത് എന്നും ചിന്തിച്ചുപോകും. അത്തരത്തിൽ ചില വിശ്വാസങ്ങളുടെ ശാസ്ത്രീയ അടിത്തറ എന്താണെന്നതിനെകുറിച്ചാണ് താഴെ പറഞ്ഞിരിക്കുന്നത്.

 

ഗ്രഹണ സമയത്ത് വീടിന് പുറത്തിറങ്ങാൻ പാടില്ല.

 

ഗ്രഹണസമയത്ത് വീടിന് പുറത്തിറങ്ങിയാൽ നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും വന്നുചേരും എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ സൂര്യഗ്രഹണ സമയത്ത് പതിക്കുന്ന സൂര്യ രശ്മികള്‍ ദേഹത്ത് പതിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, ഇതിന് കണ്ണിൻറെ കാഴ്ചയെ പോലും നഷ്ടപ്പെടുത്താന്‍ കഴിവുണ്ട് എന്നതാണ് ഇതിൻറെ ശാസ്ത്രീയമായ സത്യം.

 

തുളസി ചവച്ചരയ്ക്കാതെ കഴിക്കണം.

 

തുളസി ലക്ഷ്മീ ദേവിയുടെ അവതാരമായതിനാല്‍ തുളസി ചവച്ചരയ്ക്കാൻ പാടില്ലെന്നാണ് വിശ്വാസം. എന്നാൽ ഇതിൻറെ ശാസ്ത്രീയമായ അടിത്തറ തുളസി ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇലയായതിനാൽ ചവച്ചരയ്ക്കുമ്പോള്‍ പല്ലില്‍ പിടിച്ചിരിക്കുന്നത് ഒഴിവാക്കാനാണ് എന്നതാണ്.

 

ചൊവ്വാഴ്ചയും വ്യാഴാഴ്ചയും തലമുടി കഴുകരുത്.

 

ചൊവ്വാഴ്ചയും വ്യാഴാഴ്ചയും തലമുടി കഴുകിയാൽ കുടുംബത്തില്‍ അശുഭസൂചകമായ കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് വിശ്വാസം.എന്നാൽ സത്യം അതല്ല, പഴയ കാലത്ത് വെള്ളം ലാഭിക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്.

 

ഉറങ്ങുമ്പോൾ പടിഞ്ഞാറ് ഭാഗത്തേക്ക് തല വെയ്ക്കരുത്.

 

പടിഞ്ഞാറ് ഭാഗത്തേക്ക് തല വെയ്ച്ചുറങ്ങുന്നത് ആയുസ്സ് കുറയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ സത്യം ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പടിഞ്ഞാറു ഭാഗത്തേക്ക് നില്‍ക്കുമ്പോള്‍ ആ ഭാഗത്തേക്ക് തല വെച്ചു കിടക്കുമ്പോള്‍ തലവേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടും എന്നതാണ്.

ഗർഭിണികൾ പുറത്തിറങ്ങി നടക്കരുത്.

പഴയ കാലത്ത് വാഹന സൗകര്യം കുറവായിരുന്നതിനാൽ അനാവശ്യമായി സ്ത്രീകള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ പറഞ്ഞിരുന്നത്. എന്നാൽ ആളുകൾ വിശ്വസിച്ചിരുന്നത് പ്രേതം, ഭൂതം എന്നിവ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെയും അമ്മയെയും ഉപദ്രവിക്കും എന്ന് കരുതിയിട്ടാണെന്നാണ്.

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് കഴിഞ്ഞാൽ കുളിക്കണം

മരണവീട്ടിൽ പോയി വന്ന് കുളിക്കാതിരുന്നാൽ നെഗറ്റിവ് എനർജി നമ്മുടെ കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ യഥാർത്ഥത്തിൽ മരിച്ചവരുടെ ശരീരത്തില്‍ നിന്നും മരണം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വിഘടനത്തിന് ആവശ്യമായ പ്രക്രിയ നടക്കുന്നു. ഇതിന്റെ ഇന്‍ഫക്ഷന്‍ ഇല്ലാതിരിക്കാനാണ് എന്നതാണ്.

കാക്കയ്ക്ക് ശ്രാദ്ധമൂട്ടുന്നത്

കാക്കയ്ക്ക് ശ്രാദ്ധമൂട്ടുമ്പോൾ മരണ ശേഷം പിതൃക്കള്‍ കാക്കയുടെ രൂപത്തില്‍ എത്തുകയും നമ്മള്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. എന്നാൽ സത്യം അതല്ല, കാക്കകള്‍ സാധാരണയായി മനുഷ്യവാസമുള്ളിടത്ത് വസിക്കുന്നത് ഭക്ഷണം എളുപ്പത്തില്‍ കിട്ടാന്‍ വേണ്ടിയാണ് എന്നതാണ്.

രാത്രി നഖം വെട്ടാൻ പാടില്ല.

രാത്രി കാലങ്ങളിൽ നഖം വെട്ടിയാൽ അത് അശുഭകാര്യങ്ങളെ ക്ഷണിച്ച് വരുത്തുകയും ഭാവിയിൽ ദോഷം ചെയ്യുമെന്നുമാണ് വിശ്വാസം.എന്നാൽ പഴയ കാലത്ത് വൈദ്യുതിയോ നഖം മുറിയ്ക്കുന്നതിന് നഖംവെട്ടി പോലുള്ള സാധനങ്ങളെ ഉണ്ടായിരുന്നില്ല. അതിനാല്‍ മൂര്‍ച്ചയേറിയ സാധനങ്ങള്‍ വെച്ചായിരുന്നു നഖം മുറിച്ചിരുന്നത്. വൈദ്യുതിയില്ലാതെ നഖം മുറിയ്ക്കുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായിരുന്നു എന്നതാണ് സത്യം.

വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിന് മുമ്പ് തൈരും പഞ്ചസാരയും കഴിക്കണം

വീട്ടില്‍ നിന്നും പുറത്ത് പോകുന്നതിന് മുന്‍പ് തൈരും പഞ്ചസാരയുംകഴിച്ചാൽ ജീവിതത്തില്‍ വിജയം കൈവരിക്കുന്നതിന് സഹായിക്കും എന്നാണ് വിശ്വാസം. എന്നാൽ വയറിനെ തണുപ്പിക്കാന്‍ തൈര് സഹായിക്കും, പഞ്ചസാര ഗ്ലൂക്കോസിന്റെ അംശം കൂട്ടുന്നതിനും സഹായിക്കും. ഇത് ആരോഗ്യത്തിന് നല്ലതാണ് എന്നതാണ് യാഥാർഥ്യം.

ഭക്ഷണം നിലത്തിരുന്ന് കഴിക്കണം

ഭക്ഷണം നിലത്തിരുന്ന് കഴിച്ചിലെങ്കില്‍ പിതൃക്കള്‍ കോപിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സത്യത്തിൽ കാലുകള്‍ മടക്കി നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം എളുപത്തിലാകുമെന്ന കാരണത്താലാണ് ഇങ്ങനെ പറയുന്നത്.

പാമ്പിനെ കൊല്ലുമ്പോൾ തലയ്ക്കടിച്ച് കൊല്ലണം

പാമ്പിനെ കൊല്ലുമ്പോൾ അതിൻറെ കണ്ണുകളില്‍ നമ്മുടെ രൂപം പകര്‍ന്നാല്‍ ഇണ വന്ന് പ്രതികാരം തീര്‍ക്കും എന്നാണ് വിശ്വാസം. പാമ്പിന്റെ പല്ലിലെ വെനം മരിച്ചു കഴിഞ്ഞാലും മണ്ണില്‍ കലരുന്നത് മനുഷ്യന് ആപത്താണ്. ഇത് നശിപ്പിക്കുന്നതിനാണ് തലയ്ക്കടിച്ച് കൊല്ലുന്നത് എന്നതാണ് സത്യം.

വാതിലില്‍ ചെറുനാരങ്ങയും പച്ചമുളകും കെട്ടിയിടണം

പച്ചമുളകും ചെറുനാരങ്ങയും കെട്ടിയിടുന്നത് ദുഷ്ട ശക്തികളില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ സത്യം അതല്ല, ചെറുനാരങ്ങയിലും പച്ചമുളകിലും അണുകളെ നശിപ്പിക്കാന്‍ കഴിയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ രോഗങ്ങളില്‍ നിന്നും മുക്തി നേടി തരുമെന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News