Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:15 am

Menu

Published on May 17, 2019 at 5:40 pm

4 ബൂത്തുകളിൽ കള്ളവോട്ട് മൂലം റീപോളിങ്

repolling-in-four-booths-kerala-kasaragod-kannur

തിരുവനന്തപുരം: കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി 19 കള്ളവോട്ട് സ്ഥിരീകരിച്ച 4 ബൂത്തുകളിൽ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ്. കലക്ടർമാരുടെയും നിരീക്ഷകരുടെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെയും റിപ്പോർട്ട് കണക്കിലെടുത്താണ് കാസർകോട്ടെ 3 ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിങ്ങിനു തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്. ഇന്നു വൈകിട്ട് 6നു ശേഷം പരസ്യപ്രചാരണം പാടില്ല. രാജ്യത്തെ അവസാന ഘട്ടത്തിനൊപ്പം ഞായറാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്.

സംസ്ഥാനത്ത് ആദ്യമായാണ് കള്ളവോട്ടിന്റെ പേരിൽ‌ റീപോളിങ്. പിലാത്തറയിലെ ബൂത്തിൽ സിപിഎമ്മും മറ്റിടങ്ങളിൽ മുസ്‌ലിം ലീഗും കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം. എന്നാൽ കള്ളവോട്ട് കണ്ടെത്തിയ ചീമേനി കൂളിയാട്ടും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് വേങ്ങാട്ടും റീപോളിങ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇപ്പോഴും തുടരുന്ന പരിശോധനയിൽ കൂടുതൽ ബൂത്തുകളിൽ കള്ളവോട്ട് കണ്ടെത്തിയാൽ അവിടങ്ങളിലും റീപോളിങ്ങിനു ശുപാർശ ചെയ്യുമെന്നു ടിക്കാറാം മീണ പറഞ്ഞു.

4 ബൂത്തുകളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പുതിയ ഉദ്യോഗസ്ഥരെയാകും നിയോഗിക്കുക. അതീവ സുരക്ഷ ഏർപ്പെടുത്താനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പൊലീസിനു നിർദേശം നൽകി. സൂക്ഷ്മ നിരീക്ഷകനുണ്ടാകും. വെബ്കാസ്റ്റിങ്ങും വിഡിയോ റെക്കോർഡിങ്ങുമുണ്ട്. ഓരോ വോട്ടും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നു പോളിങ് ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകും. കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയവർക്ക് ഇക്കുറി വോട്ട് ചെയ്യുന്നതിനു തടസ്സമില്ല.

പിലാത്തറ യുപി സ്കൂളിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ 3 പേർ ഓരോ കള്ളവോട്ടും പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 2 ബൂത്തുകളിലായി 3 പേർ ചേർന്നു 4 കള്ളവോട്ടുകളും പാമ്പുരുത്തി സ്കൂളിൽ 9 പേർ ചേർന്നു 12 കള്ളവോട്ടുകളും ചെയ്തെന്നാണു കണ്ടെത്തിയിരുന്നത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെ (1951) 58 ാം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News