Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്ത്രിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അന്ന രേഷ്മ രാജന്‍. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലും ലിച്ചി വേഷമിട്ടു. സിനിമയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കിയ അന്ന പുലിവാല് പിടിച്ചിരിക്കുകയാണിപ്പോള്‍.
ഒരു ചാനല്‍ പരിപാടിയില്‍ മമ്മൂട്ടിയെക്കുറിച്ച് തമാശ രൂപേണ നടത്തിയ ഒരു പരാമര്‍ശം ആരാധകര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് ആരാധകര്‍ ലിച്ചിയുടെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം ചൊരിയുകയും ഇതേതുടര്‍ന്ന് പേജിലൂടെ ലൈവിലെത്തി അന്ന മാപ്പു പറയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്ന അന്ന പൊട്ടിക്കരഞ്ഞാണ് സംസാരിച്ചത്.
ഇപ്പോഴിതാ ഈ സംഭവത്തില്‍ ലിച്ചിക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുകയാണ്. 65 വയസ്സുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കണമെന്ന് പറഞ്ഞതിന് എന്തിനാണ് അന്നയെ പരിഹസിക്കുന്നതെന്ന് റിമ ചോദിക്കുന്നു. ലിച്ചി എന്തിന് മാപ്പ് ചോദിക്കണമെന്നും കൗരവര്‍ പോലുള്ള ചിത്രങ്ങളില്‍ മമ്മൂട്ടി അച്ഛന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും റിമ പറയുന്നു.
65 വയസ്സുള്ള നടന്‍ തന്റെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കണമെന്ന് പറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും പരിഹസിക്കുന്നത്. എന്തിന്? ഇവരുടെ വിചാരം മമ്മൂട്ടിക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്നാണോ? എനിക്ക് തോന്നുന്നത് അദ്ദേഹം ഗംഭീരമായി അത് ചെയ്യുമെന്നാണ്. കൗരവര്‍ എന്ന ചിത്രം ഉദാഹരണമാക്കി റിമ ചൂണ്ടിക്കാട്ടുന്നു.
മമ്മൂട്ടി ബുദ്ധിമാനായ ഒരു നടനാണ് അതുകൊണ്ട് തന്നെ ശോഭന, ഉര്‍വശി രേവതി എന്നിവരൊക്കെ ചെയ്യുന്നത് പോലെ 70 അല്ലെങ്കില്‍ 30 വയസ്സുള്ള കഥാപാത്രങ്ങളൊക്കെ നന്നായി അവതരിപ്പിക്കും. ഇവിടെ എന്താണ് പ്രശ്നം? ലിച്ചി എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്നും റിമ ചോദിച്ചു.
മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി. ഇതാണ് മമ്മൂട്ടിയുടെ ചില ആരാധകരെ ചൊടിപ്പിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അന്നയ്ക്ക് നേരെ കടുത്ത ആക്രമണം നടത്തുകയുമായിരുന്നു.
Leave a Reply