Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ ഡി ഷാനെയ്‌റോ : 31-ാം ഒളിംപിക്‌സിന് തിരിതെളിഞ്ഞു.ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിമ്പിക്‌സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്‌റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്. റിയോ ഡി ജനീറോയുടെ കായിക സംസ്‌കാരം പറഞ്ഞാണ് ചടങ്ങ് തുടങ്ങിയത്. പിന്നീട് രാജ്യത്തിന്റെ അഭിമാനമായ മഴക്കാടുകളും പോര്‍ച്ചുഗീസ് കടന്നുവരവ് മുതലുള്ള ബ്രസീലിന്റെ ചരിത്രവും മാറ്റങ്ങളും കാര്‍ഷിക വൃത്തിയും വേദിയിലെത്തി. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് പിന്നീട് ആരംഭമായി. പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന , അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും മാര്‍ച്ചിനെത്തി.206 രാജ്യങ്ങളില്‍നിന്നുമുള്ള 11,000 കായിക താരങ്ങള്‍ 28 ഇനങ്ങളിലെ 306 മല്‍സരങ്ങളില്‍ പോരാടും. 21ന് ആണു സമാപനം.
Leave a Reply