Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 3:12 pm

Menu

Published on February 3, 2014 at 12:06 pm

ആലുവയില്‍ വന്‍ മോഷണം;പൂട്ടിയിട്ട വീട്‌ കുത്തിതുറന്ന്‌ 300 പവനടക്കം 80 ലക്ഷം കവര്‍ന്നു

robbed-300-pavan-ornaments-and-3-lakhs-in-aluva

ആലുവ: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കുത്തിത്തുറന്ന് 300 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ 80 ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ കവര്‍ച്ചചെയ്തു .ആലുവയ്ക്കടുത്ത് പുളിഞ്ചോട്ടില്‍ പൈജാസ് ഇബ്രാഹിമിൻറെ  വീട്ടിലാണ് മോഷണം നടന്നത്.  സ്വര്‍ണത്തിനുപുറമെ അഞ്ചുലക്ഷം രൂപയുടെ റോളക്സ് വാച്ച്, 46 ഇഞ്ച് എല്‍ഇഡി ടിവി, ഇന്‍വെര്‍ട്ടര്‍ ബാറ്ററി, ഒന്നരലക്ഷം രൂപ എന്നിവയും നഷ്ടപ്പെട്ടു.സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ച ഡിജിറ്റല്‍ ലോക്കര്‍ സഹിതമാണ് കൊള്ളയടിച്ചത്.എറണാകുളത്ത്‌ പഴയ പേപ്പര്‍ വ്യാപാരിയായ പൈജാസും കുടുംബവും ഒരു വര്‍ഷമായി ഇവിടെ താമസിച്ചുവരികയാണ്‌. മൂവാറ്റുപുഴ സ്വദേശിയാണ്‌. മൂന്ന്‌ വയസുകാരിയായ ഇളയ മകള്‍ റൈക്കയ്‌ക്ക്‌ പനി ബാധിച്ചതിനെ തുടര്‍ന്ന്‌ രണ്ട്‌ ദിവസമായി എറണാകുളം പി.വി.എസ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇതേ തുടര്‍ന്ന്‌ പൈജാസും ഭാര്യ ഐഷയും ആശുപത്രിയിലായിരുന്നു. ശനിയാഴ്‌ച്ച വൈകിട്ട്‌ വീട്ടിലെത്തിയ പൈജാസ്‌ കുറച്ചു കഴിഞ്ഞ്‌ മടങ്ങുകയും ചെയ്‌തു.ഇന്നലെ രാവിലെ മുതല്‍ ഏറെ നേരം പിന്‍വശത്തെ വാതില്‍ തുറന്ന്‌ കിടക്കുന്നത്‌ അയല്‍വാസിയായ റിട്ടയേര്‍ഡ്‌ ഫാക്‌ട്‌ ചീഫ്‌ എന്‍ജിനിയര്‍ സണ്ണി മാത്യുവിന്‌ സംശയം തോന്നി പൈജാസിനെ ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ നിന്ന്‌ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ്‌ മോഷണ വിവരമറിയുന്നത്‌.പിന്‍വശത്തെ ജനല്‍പാളി കമ്പിയുപയോഗിച്ച്‌ തിക്കി തുറന്ന ശേഷം കട്ടര്‍ ഉപയോഗിച്ച്‌ അറുത്താണ്‌ മോഷ്‌ടാവ്‌ അകത്ത്‌ കടന്നത്‌. തുടര്‍ന്ന്‌ ബെഡ്‌ റൂം വാതിലിൻറെ  പൂട്ടും പൊളിച്ച്‌ മുറിയില്‍ കടന്ന മോഷ്‌ടാവ്‌ അലമാര കുത്തിതുറന്ന്‌ ഡിജിറ്റല്‍ ലോക്കര്‍ കൈക്കലാക്കി. ഇതിലാണ്‌ സ്വര്‍ണവും പണവും വാച്ചും സൂക്ഷിച്ചിരുന്നത്‌. ലോക്കര്‍ പൊളിക്കാനുള്ള ശ്രമത്തിനിടെ ഇതിൻറെ  ഒരു ഭാഗം മുറിയില്‍ അടര്‍ന്ന്‌ വീണിട്ടുണ്ട്‌. 47 ഇഞ്ച്‌ ഏല്‍.സി.ഡി ടി.വി കൊണ്ടുപോയ മോഷ്‌ടാവ്‌ സമീപമുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള ലാപ്‌ ടോപ്പ്‌ എടുത്തില്ല.മോഷണത്തിന്‌ ശേഷം പിന്‍വശത്തെ നമ്പര്‍ ലോക്കുള്ള വാതിലും തകര്‍ത്താണ്‌ മോഷ്‌ടാവ്‌ പുറത്ത്‌ കടന്നത്‌. സമീപത്തെ പറമ്പില്‍ ഒരു വാതിലിൻറെ  ലോക്ക്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒന്നിലേറെപ്പേരുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. ആലുവ എസ്പിയും ഡിവൈഎസ്പിയും എസ്ഐയും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News