Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 5:12 am

Menu

Published on September 10, 2014 at 5:54 pm

പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചാൽ പിഴ 20,000 രൂപ

rs-20000-fine-for-smoking-in-public

ന്യൂഡല്‍ഹി:ഇനി മുതൽ പൊതുസ്ഥലത്ത് വെച്ച് പുക വലിക്കുന്നവരുടെ കയ്യിൽ നിന്നും 20,000 രൂപ പിഴ ഈടാക്കാൻ കേന്ദ്ര ആര്യോഗ്യ മന്ത്രാലയത്തോട് വിദഗ്ധ സമിതി ശുപാർശ ചെയ്തു. പുകയില ഉപയോഗ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം ചുമതലപ്പെടുത്തിയ സമിതിയുടേതാണ് ശുപാര്‍ശ. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 18ല്‍നിന്ന് 25 വയസ് ആക്കണമെന്നും , സിഗരറ്റ് കൂടില്‍ അപകടമുന്നറിയിപ്പ് നല്‍കാത്ത കമ്പനികളില്‍നിന്നുള്ള പിഴ 5000ത്തില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തണമെന്നും ഈ ശുപാർശയിലുണ്ട്. പുകയില ഉപഭോഗത്തിലൂടെ കാന്‍സര്‍ രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഈ പഠന സമിതിയെ നിയോഗിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News