Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ തടയാന്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഭയില്‍ വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്തതായും പരാതികൾ ഉയർന്നിട്ടുണ്ട്.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശിവന്‍കുട്ടി, കെ.അജിത്, സലിഖ എന്നീ എം.എല്‍.എമാർ കുഴഞ്ഞു വീഴുകയായിരുന്നു. നിയമസഭക്ക് പുറത്ത് നടന്ന എല്‍.ഡി.എഫിന്‍റെ ഉപരോധ സമരവും അക്രമാസക്തമായി. സംഘര്‍ഷത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. യുവനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പി.എം.ജിയില്‍ സംഘര്‍ഷത്തിനിടെ ഇടത് അനുഭാവികള്‍ പൊലീസ് വാഹനത്തിന് തീവച്ചു.
Leave a Reply