Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:05 am

Menu

Published on June 18, 2013 at 6:57 am

രൂപ പ്രതിസന്ധിയിലേക്ക്

rupee-slips-to-58-46-against-dollar-nears-record-low

രൂപ പ്രതിസന്തിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.രൂപയുടെ തകര്‍ച്ചക്കുള്ള ഒരു കാരണമായിച്ചൂണ്ടിക്കാണിക്കുന്നത് എണ്ണയുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമാതിയിലേക്കാണ് . ഇന്ത്യന്‍ ഉല്‍പന്നങ്ങളെ വിദേശ വിപണികളില്‍ കൂടുതല്‍ മത്സരക്ഷമമാക്കുന്നതിന് പ്രധാനമന്ത്രി സാമ്പത്തിക പരിഷ്കാര നടപടികളിലൊന്ന് രൂപയുടെ മൂല്യം കുറക്കുക എന്നാക്കി.ഒപ്പം മൂല്യത്തെ റിസര്‍വ് ബാങ്കിന്‍െറ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി വിപണിയുടെ ശക്തിക്ക് വിട്ടുകൊടുക്കുകയും ചെയ്തു.പരിഷ്കാരങ്ങള്‍ തുടങ്ങുമ്പോള്‍ പരിമിതമായ ഇറക്കുമതി മാത്രമുള്ള രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍, ഇന്ന് വലിയൊരു സമ്പദ്വ്യവസ്ഥയായി മാറിയതോടെ രൂപയുടെ ചാഞ്ചാട്ടങ്ങള്ലില്‍ വലിയ പ്രതിസന്ധി തന്നെയായി മാറുകയാണ്.ലോകത്തെ മറ്റു കറന്‍സികള്‍ക്കെല്ലാം എതിരെ ഡോളര്‍ ശക്തിപ്പെടുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചക്ക് ഒരു കാരണം. മാന്ദ്യം നീങ്ങി അമേരിക്കയില്‍ തൊഴില്‍ രംഗത്തുള്‍പ്പെടെയുള്ള സ്ഥിതികള്‍ മെച്ചപ്പെട്ടു തുടങ്ങിയെന്ന സമീപകാല സൂചനകളാണ് ഡോളറിന്‍െറ ശക്തിക്ക് പിന്നില്‍. അതേസമയം, യൂറോ മേഖലയിലെയും ജപ്പാനിലെയും പ്രശ്നങ്ങള്‍ തുടരുകയാണ്. ഇതോടെ സ്വര്‍ണംപോലെ തന്നെ സുരക്ഷിത നിക്ഷേപ മാര്‍ഗമായി ഡോളര്‍ മാറി. ഡോളറിന്റെ ഈ കുതിപ്പ് രൂപയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News