Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രിമിയ: യുക്രൈനിൻറെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായ ക്രിമിയ സ്വതന്ത്ര്യ പരമാധികാരമുള്ള രാജ്യമായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുതിന്‍ ചൊവ്വാഴ്ച ഒപ്പുവച്ചു. യുക്രെയ്‌നിലെ സ്വതന്ത്രഭരണ പ്രദേശമായ ക്രിമിയ, റിപ്പബ്ലിക് ഓഫ് ക്രിമിയ എന്ന പേരില്‍ സ്വതന്ത്രപരമാധികാര രാജ്യമായി പ്രഖ്യാപിക്കുന്നു എന്ന പ്രമേയത്തിനു ഞായറാഴ്ചത്തെ ഹിതപരിശോധനയില്‍ 97 ശതമാനം ജനങ്ങളും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ക്രിമിയയെ സ്വതന്ത്ര രാജ്യമായി റഷ്യ പ്രഖ്യാപിച്ചത്.സ്വതന്ത്രരാജ്യമായി അംഗീകരിക്കാന്‍ യുഎന്നിനോടും അന്തര്‍ദേശീയ സമൂഹത്തോടും ദ റിപ്പബ്ളിക് ഓഫ് ക്രിമിയ അഭ്യര്‍ഥിച്ചു.രത്യേക രാജ്യപദവി എന്ന ക്രിമിയയിലെ പ്രാദേശിക പാര്‍ലമെന്റിന്റെ പ്രമേയത്തെ അംഗീകരിച്ച് റഷ്യന്‍ പ്രസിഡന്റ് ഒപ്പു വച്ചെന്ന വിവരം ക്രെംലിന്‍ വെബ്‌സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്. ഇതിനിടെ റഷ്യയിലെയും യുെ്രെകനിലെയും ഉദ്യോഗസ്ഥര്‍ അടക്കമുള്ള 11 ഉന്നതര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.ഹിതപരിശോധനാഫലം അനുകൂലമായതിനെത്തുടര്‍ന്ന് ക്രിമിയ പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. പുറത്താക്കപ്പെട്ട യുെ്രെകന്‍ പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ച്, റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് അമേരിക്കയുടെ ഉപരോധം.റഷ്യയ്ക്കെതിരെ പ്രഖ്യാപിക്കുന്ന ഉപരോധം ക്രിമിയയിലെ ജനങ്ങളെയും ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിമിയക്ക് നല്‍കുന്ന വൈദ്യുതി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉക്രൈയിന്‍ നിര്‍ത്തലാക്കിയേക്കും. അങ്ങനെ വന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ അത് ബാധിക്കും. ഉക്രൈയിന് നല്‍കി വരുന്ന വാതക വിതരണം ഉള്‍പ്പടെയുള്ളവ റഷ്യയും നിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഉപരോധങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് റഷ്യ.
Leave a Reply