Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:37 am

Menu

Published on March 7, 2014 at 12:38 pm

വാര്‍ത്ത വായനക്കിടെ അവതാരികയുടെ ലൈവ് രാജി പ്രഖ്യാപനം….[വീഡിയോ ]

russia-today-anchor-resigns-on-air

മോസ്കോ: ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ നോക്കി നില്‍ക്കെ, വാര്‍ത്താ ബുള്ളറ്റിനിടയ്ക്ക് ചാനല്‍ അവതാരക രാജിവെച്ചു. റഷ്യാ ടുഡേ ചാനലിലെ അവതാരക ലിസ് വാള്‍ ആണ് വാര്‍ത്ത അവതരണത്തിനിടെ പ്രേക്ഷകരെ സാക്ഷിയാക്കി രാജി പ്രഖ്യാപിച്ചത്റഷ്യ ടുഡേ എന്ന ചാനലിന് വേണ്ടി ഇനി ജോലിചെയ്യാനാവില്ലെന്നാണ് അവതാരിക ട്വിറ്ററില്‍ അറിയിച്ചത്.റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ പിന്തുണക്കുന്ന ചാനലില്‍ ഇനിയും തുടരാന്‍ ക‍ഴിയില്ല എന്നു പറഞ്ഞായിരുന്നു രാജി.ഇത് ചാനല്‍ തല്‍സമയം കാണിക്കുകയും ചെയ്തു.വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന കറസ്‍പോണ്ടന്റാണ് ലിസ്. റഷ്യന്‍ സര്‍ക്കാരിന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ പ്രസിഡന്റ്  വ്ലാദിമിര്‍ പുടിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്നും ഈ വാര്‍ത്താ ചാനലില്‍ തുടരാന്‍ താല്‍പര്യമില്ലെന്നുമാണ് ലിസ് പറഞ്ഞത്. ഒരു അമേരിക്കനാണ് താനെന്നതില്‍ അഭിമാനിക്കുന്നുണ്ടെന്നും സത്യങ്ങള്‍ അറിയിക്കുക എന്നതാണ് തന്റെ ധര്‍മ്മമെന്നും ഇതിനു തടസ്സമാകുന്നതിനാലാണ് രാജിവെക്കുന്നതെന്നും ലിസ് കൂട്ടിച്ചേര്‍ത്തു. ഈയിടെ നടത്തിയ ഒരു അഭിമുഖത്തിന്റെ പല ഭാഗങ്ങളും വെട്ടിമാറ്റിയത് ലിസ്സിനെ വിഷമിപ്പിച്ചിരുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്താണെന്ന് പറയാനുള്ള സ്വാതന്ത്രം തനിക്ക് ഇല്ലാത്തത് അംഗീകരിക്കാനാകില്ലെന്നും ലിസ് പറഞ്ഞു.എന്നാല്‍, അവതാരകയുടേത് വെറും ഇമേജ് സ്റ്റണ്ട് മാത്രമാണെന്ന് ചാനല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News