Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി. വി. എസ്. ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഉപദേശകസമിതിയില്‍ ഉൾപ്പെടുത്തി.. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബിസിസിഐ പ്രസിഡന്‍റ് ജഗ്മോഹൻ ഡാൽമിയയാണ് ഇവരെ നാമനിർദേശം ചെയ്തത്.രാഹുൽ ദ്രാവിഡിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ദ്രാവിഡ് ഇക്കാര്യത്തിൽ തീരുമാനമറിയിച്ചിട്ടില്ല.മൂന്നുപേരിൽ നിന്നും ടീമിനു വേണ്ട ടെക്നിക്കൽ നിർദേശങ്ങൾ ലഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ബാറ്റിങിനു വേണ്ട നിർദേശങ്ങൾ സച്ചിനും ടീമിന്‍റെ വിജയത്തിനു വേണ്ട തന്ത്രങ്ങൾ ഗാംഗുലിയും പുതിയ താരങ്ങൾക്കു വേണ്ട പരിശീലനം ലക്ഷ്മണും നൽകും.
Leave a Reply