Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:01 pm

Menu

Published on November 3, 2016 at 11:05 am

രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സൈന നേവാള്‍

saina-nehwal-feels-her-career-could-come-to-an-abrupt-end

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ കരിയറിനെക്കുറിച്ചുള്ള സുപ്രധാനമായ വെളിപ്പെടുത്തലാണ് സൈന നടത്തിയിരിക്കുന്നത്.നവംബര്‍ 15 ന് ആരംഭിക്കുന്ന ചൈന സൂപ്പര്‍ സീരിസ് പ്രീമിയറിലൂടെ തിരിച്ച് വരാന്‍ തയ്യാറെടുക്കുകയാണ് സൈന. ഇഎസ്പിഎന് നല്‍കിയ അഭിമുഖത്തിലാണ് സൈന നേവാള്‍ തന്റെ കരിയറിന്റെ അവസാനത്തെ കുറിച്ച് പരാമര്‍ശിച്ചത്.

ശസ്ത്രിക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന സൈന നേവാള്‍, പരിശീലനം ആരംഭിച്ചിട്ട് ഒരാഴ്ച ആയെങ്കിലും പൂര്‍ണ ഫിറ്റ്‌നെസ് നേടിയിട്ടില്ല. താന്‍ വിജയത്തെയോ കുറിച്ചോ പരാജയത്തെ കുറിച്ചോ ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ സൈന, കരിയര്‍ അവസാനിക്കാന്‍ സമയമായെന്ന തോന്നലുണ്ടെന്ന് സൈന നേവാള്‍ അറിയിച്ചു. തന്റെ കരിയര്‍ അവസാനിക്കാറെയന്നും തിരിച്ച് വരവ് സാധ്യമല്ലെന്നും പലരും കരുതുന്നതായി സൈന അഭിമുഖത്തില്‍ പറഞ്ഞു.

താന്റെ കരിയര്‍ അവസാനിക്കുന്നതായി ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സന്തോഷമേയുള്ളൂവെന്നും അത്തരത്തില്‍ ജനങ്ങള്‍ തന്നെ കുറിച്ച് ഓര്‍ക്കുമെന്നും സൈന നേവാള്‍ കൂട്ടിചേര്‍ത്തു. വരുന്ന ഒരു വര്‍ഷമാണ് താന്‍ മുന്‍നിര്‍ത്തുന്നതെന്ന് പറഞ്ഞ സൈന, 5-6 വര്‍ഷത്തേക്കുള്ള ലക്ഷ്യം താന്‍ കാണുന്നില്ലെന്നും സൂചിപ്പിച്ചു. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സൈന നേവാളിന് റിയോ ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. പരുക്കിനെ തുടര്‍ന്ന് ആഗസ്റ്റ് 20 മുതല്‍ സൈന നേവാള്‍ മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്.

Loading...

Comments are closed.

More News