Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 11:33 pm

Menu

Published on May 2, 2015 at 10:42 am

രാഹുല്‍ ഗാന്ധി ഭ്രാന്തൻ; മോദി കൃഷ്ണൻ:വീണ്ടും വിവാദ പരാമർശവുമായി സാക്ഷി മഹാരാജ്

sakshi-maharaj-calls-rahul-gandhi-mad-compares-pm-narendra-modi-with-lord-krishna

ന്യൂഡൽഹി:  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭ്രാന്തനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃഷ്ണനെപ്പോലെയാണെന്നും ബിജെപി എംപി സാക്ഷി മഹാരാജ്.ശ്രീകൃഷ്ണൻ ദ്രൗപദിയെ രക്ഷിച്ചതു പോലെയാണ് മോഡി നേപ്പാളിനെ രക്ഷിച്ചതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.ചോളവും ഗോതമ്പും തമ്മിൽ തിരിച്ചറിയാത്ത രാഹുലാണ് കർഷകരെ രക്ഷിക്കാൻ നടക്കുന്നത്. രാഷ്ട്രീയത്തിന്റെ എബിസിഡി പോലും രാഹുലിന് അറിയില്ലെന്ന് രത്തൻപൂരിലെ അമോലിയിൽ നടന്ന യോഗത്തിൽ ബിജെപി എംപി കൂടിയായ സാക്ഷി മഹാരാജ് പറഞ്ഞു. കര്‍ഷകരുമായി സംസാരിക്കുന്ന രാഹുലിനു ഗോതമ്പും ചോളവും എന്താണെന്ന് അറിയില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.എന്നാല്‍ നേപ്പാളില്‍ ഭൂകമ്പത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ മുന്നിട്ടറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോദി പ്രതികരിച്ചത്. ദ്രൗപതിക്കു സഹായം വേണ്ടിവന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. മോദി നേപ്പാളിന്റെ കാര്യത്തില്‍ ചെയ്തതും ഇതാണെന്ന് മഹാരാജ് പറഞ്ഞു.ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഗ്രേഗ്രിയന്‍ ക്രസിസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന പ്രശ്‌നങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നതില്‍ പരിചയപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കായി നല്‍കിയ ഫണ്ടുകള്‍ അവരുടെ കൈകളില്‍ എത്തിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച്ച വരുത്തി.സര്‍ക്കാര്‍ ഗുണ്ടാരാജ് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഉത്തര്‍പ്രേദശിലെ ഗുണ്ടാരാജ് നടപ്പിലാകുന്നുണ്ട്. നിയമവും നീതിന്യായ വ്യവസ്ഥയും ഇവിടെ കോമാളികളാവുന്നു. കാലതെറ്റിയെത്തിയ മഴയില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്.കേന്ദ്രത്തില്‍ നിന്ന് വിനിയോഗിക്കാത്ത ഫണ്ടുകളെ കുറിച്ച് അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മോദി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യ സുരക്ഷതമാണ്. അ്‌ദ്ദേഹത്തിന്റെ കണ്ണ് എന്നും ഇന്ത്യക്കാരുടെ മേലുണ്ടെന്ന് മോദിയെ സ്തുതിച്ച് അദ്ദേഹം പറഞ്ഞു.നേപ്പാളിലുണ്ടായ ഭൂകമ്പത്തിനു കാരണം രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമാണെന്നും സാക്ഷി മഹാരാജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. രാഹുൽ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ബീഫ് കഴിക്കുന്ന രാഹുൽ ദേഹശുദ്ധിവരുത്താതെ പുണ്യസ്ഥലം സന്ദർശിച്ചതിനാലാണ് ദുരന്തമുണ്ടായതെന്നും സാക്ഷി മഹാരാജ് പറഞ്ഞത് വിവാദമായിരുന്നു.

Loading...

Comments are closed.

More News