Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 4:15 am

Menu

Published on June 15, 2015 at 6:02 pm

ഞാന്‍ യഥാര്‍ത്ഥ മുസ്ലീം , മുഹമ്മദ് നബി ‘യോഗി’ – വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

sakshi-maharaj-stirs-controversy-calls-himself-a-true-muslim-and-prophet-mohammed-a-great-yogi

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. താനാണ് ശരിയായ മുസ്ലീമെന്നും പ്രവാചകന്‍ മുഹമ്മദ് ഏറ്റവും വലിയ യോഗിയാണെന്നുമാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന.ഡല്‍ഹിയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് സാക്ഷി മഹാരാജ് പുതിയ വിവാദ പ്രസ്താവന നടത്തിയത്. ‘ഇസ്ലാമിലെ വലിയ പേര് മുഹമ്മദ് നബിയുടേതാണ്. അദ്ദേഹം ഒരു വലിയ യോഗിയാണെന്ന് ഞാന്‍ കരുതുന്നു. വിശ്വാസം ഉള്ളവരാണ് മുസല്‍മാന്‍. ഞാന്‍ ശരിയായ മുസ്ലീമാണ്.’ സാക്ഷി മഹാരാജ് പറഞ്ഞു.സൂര്യനില്ലെങ്കില്‍ താനും മറ്റുള്ളവരും ഈ ലോകം മുഴുവനും ഇരുട്ടിലാകും. സൂര്യനെ സാമുദായികമായി കാണുന്നവര്‍ സൂര്യപ്രകാശം സ്വീകരിക്കുന്നത് നിര്‍ത്തണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
യോഗദിനത്തില്‍ സൂര്യനമസ്‌കാരമടക്കമുളള യോഗാഭ്യാസങ്ങള്‍ നിര്‍ബന്ധമായി ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാക്ഷി മഹാരാജിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News