Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സിഗരറ്റിന്റെ ചില്ലറ വില്പന നിരോധിച്ചു.ഇനി മുതല്‍ സിഗരറ്റ് പാക്കറ്റോടെയല്ലാതെ ഓരോന്നായി വിറ്റാല്‍ 1000 രൂപ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ.തുടര്‍ച്ചയായ നിയമലംഘനത്തിന് 3000 രൂപ പിഴയും മൂന്നു വര്‍ഷം കഠിന തടവും ശിക്ഷ അനുഭവിക്കണം. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പായ്ക്കറ്റോടുകൂടിയല്ലാത്ത സിഗരറ്റ് നിര്‍മിച്ചാല്‍ 10,000 രൂപ പിഴയും അഞ്ച് വര്‍ഷം കഠിന തടവിനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് കഴിഞ്ഞയാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. ക്ഷയം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. നിലവിൽ മഹാരാഷ്ട്രയിലും ചണ്ഡീഗഢിലും ഈ നിയമം നേരത്തെ പ്രാബല്യത്തിലുണ്ട്. ഇന്ത്യയൊട്ടാകെ സിഗരറ്റ് ചില്ലറ വില്‍പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനും പദ്ധതിയുണ്ട്.
Leave a Reply