Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:33 am

Menu

Published on June 4, 2015 at 9:51 am

കടകംപള്ളി,​ കളമശേരി ഭൂമി തട്ടിപ്പ്: സലിംരാജ് ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

salim-raj-10-others-arrested-in-land-grab-case

തിരുവനന്തപുരം : കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിംരാജ് അടക്കം പത്തു പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. സിബിഐ തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ്ചെയ്തത്. സലിംരാജ് ഉള്‍പ്പെടെ ഏഴുപേരെ തിരുവനന്തപുരത്തും മൂന്നുപേരെ കൊച്ചിയില്‍നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വെള്ളിയാഴ്ചവരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ കോടതി എട്ടിന് പരിഗണിക്കുംപ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 468 (വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമക്കുക), 471 (വ്യാജ രേഖകള്‍ യഥാര്‍ഥമെന്ന രീതിയില്‍ ഉപയോഗിക്കുക), 420 (വഞ്ചന) വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കടകംപള്ളി വില്ളേജിലെ 18 സര്‍വേ നമ്പറുകളിലായി 44.5 ഏക്കറോളം ഭൂമി കബളിപ്പിച്ച് നേടിയ കോടതി വിധിയുടെ ബലത്തില്‍ വ്യാജരേഖകള്‍ ചമച്ച് കൃത്രിമ തണ്ടപ്പേരുണ്ടാക്കി തട്ടിയെന്നാണ് കേസ്. 147 കുടുംബങ്ങളുടെ 200 കോടിയോളം രൂപ മതിപ്പുവിലയുളള ഭൂമിയാണ് തട്ടിയത്. ഇതിന് സലിംരാജിന്‍െറ ഭാര്യ ഉള്‍പ്പടെയുളള റവന്യൂ ഉദ്യോഗസ്ഥരുടെ സഹായവുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന. വഴുതക്കാട് സ്വദേശികളായ പ്രേംചന്ദ് ആര്‍. നായര്‍, രമ ബി. നായര്‍, മോഹന്‍ ചന്ദ് ആര്‍. നായര്‍ എന്നിവരുടെ 12.27 ഏക്കര്‍ തട്ടിയെന്നാരോപിച്ച് ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസിന്‍െറ ചുരുളഴിയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരും റവന്യൂ ഓഫിസിലെ ഉന്നതരും തട്ടിപ്പിന് കൂട്ടുനിന്നെന്നായിരുന്നു ഹരജി. കളമശ്ശേരി കേസില്‍ റവന്യൂ രേഖകള്‍ തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബി.എം.വി റോഡിലെ എന്‍.എ. ഷരീഫയുടെ ഉടമസ്ഥതയിലുള്ള 25 കോടിയോളം വിലവരുന്ന ഭൂമിയുടെ ഉടമസ്ഥതയാണ് മാറ്റിയത്.ലാന്‍ഡ് റവന്യൂ കമീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയായ, സലിംരാജിന്‍െറ ഭാര്യയുടെ സഹായത്തോടെ തണ്ടപ്പേര് തിരുത്തി തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. അറസ്റ്റിലായവര്‍ ഗൂഢാലോചന നടത്തി തട്ടിപ്പിന് ഒത്താശ ചെയ്തെന്നാണ് സി.ബി.ഐ ആരോപണം. സലിംരാജിന് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സി.ബി.ഐ സംശയിക്കുന്നുണ്ടെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. ഗീവര്‍ഗീസിനെയും സലിംരാജിനെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും നിസ്സഹകരണം മൂലം പരാജയപ്പെട്ടു. സലിംരാജിന്‍െറ രണ്ട് മൊബൈല്‍ നമ്പറുകളിലെ വിളികളുടെ വിശദാംശങ്ങള്‍ കണ്ടത്തൊനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു.

Loading...

Comments are closed.

More News