Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റിനെ തുടർന്ന് ഗള്‍ഫിലേക്കുള്ള വ്യോമഗതാഗതം താറുമാറായി. നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട നിരവധി വിമാനങ്ങളാണ് മണല്‍ക്കാറ്റ് കാരണം യാത്ര റദ്ദാക്കിയത്.അന്തരീക്ഷത്തില്‍ വീശിയടിച്ചിരിക്കുന്ന പൊടികാറ്റ് ശ്വസിക്കുന്നത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും കാരണമാകുമെന്നും വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ പരമാവധി വേഗത കുറച്ചുവേണം യാത്ര ചെയ്യേണ്ടതെന്ന് ട്രാഫിക് വിഭാഗം അധികൃതരും അറിയിച്ചിട്ടുണ്ട്.. പൊടിക്കാറ്റ് കാരണം കാഴ്ചാപരിധി 500 മീറ്ററില്‍ കുറയുമെന്ന് അബുദാബി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മോട്ടാര്‍സൈക്കിള്‍ യാത്രികള്‍ അപകടം ഒഴിവാക്കാന്‍ ജാഗ്രതയോടെ ഡ്രൈവ് ചെയ്യണമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
Leave a Reply