Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ടില്‍ കടന്നു. തെക്കന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ കര്‍ണാടകയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണു കേരളം തോല്‍പ്പിച്ചത്. നാലു കളികളില്‍നിന്ന് ഒന്‍പതു പോയിന്റ് നേടിയാണു കേരളത്തിന്റെ മുന്നേറ്റം. കേരളത്തിനു വേണ്ടി ഷിബിന്‍ ലാല്‍ ഇരട്ട ഗോള്‍ നേടി. കേരളത്തിൻറെ അവസാന രണ്ട് ഗോളും ഇഞ്ചുറി ടൈമിലാണു നേടിയത്. ഷിബിന്‍ ലാലിനെ കൂടാതെ വി.വി. സുര്‍ജിത്തും കേരളത്തിനു വേണ്ടി ഗോളടിച്ചു.ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 24 മുതല്‍ ബംഗാളിലെ സിലിഗുരിയില്‍ തുടങ്ങും.
Leave a Reply