Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ട്രെയിനില്‍ ആക്രമിക്കപ്പെട്ടിട്ടും ഒരാളും തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് സനുഷ. സഹയാത്രികരായ ആരും തന്നെ തന്നെ സഹായിക്കാന്‍ വന്നില്ല. അവസാനം സിനിമയിലെ സുഹൃത്തുക്കള്‍ മാത്രമാണ് തന്നെ സഹായിച്ചത്. മലയാളികള്‍ക്ക് പ്രതികരണശേഷി വെറും ഫേസ്ബുക്കില്‍ മാത്രമാണെന്നും താരം പറഞ്ഞു.
ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം അരങ്ങേറിയത്. അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സനുഷയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സനുഷ ബഹളം വെച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. അവസാനം ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്തായ ഉണ്ണി ആറും ഒരു യാത്രക്കാരനും നദിയെ സഹായിക്കുന്നതിനായി എത്തുകയായിരുന്നു.
വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം.ഉടനെ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് തൃശൂരില്‍ നിന്നും പോലീസെത്തി പ്രതിയെ അറസ്‌റ് ചെയ്യുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ആന്റോ ബോസ് എന്നയാളാണ് അറസ്റ്റിലായത്. ട്രെയിനില്‍ ഉറങ്ങിക്കിടക്കുന്ന നടിയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി.
Leave a Reply