Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:37 pm

Menu

Published on March 18, 2014 at 3:37 pm

സരിത 12 ലക്ഷത്തിൻറെ ആഡംബരകാര്‍ വാങ്ങുന്നു…!!

saritha-s-nair-to-buy-a-honda-city-car

കോട്ടയം : സോളാര്‍ പാനലിൻറെ പേരിൽ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സരിത എസ് നായര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത് വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. ഇത്രയും കേസുകളില്‍ ജാമ്യം ലഭിക്കാന്‍ തന്നെ ലക്ഷകണക്കിന് രൂപ എവിടെ നിന്നായിരുന്നുവെന്നാണ് എല്ലാവരും ചോദിച്ചത്.അബ്ദള്ളക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചതോടെ നേതാക്കളില്‍ പലരും സരിതയ്ക്ക് പണം കൊടുത്ത് ഒതുക്കുന്നുണ്ട് എന്ന ആരോപണവും ശക്തമാണ്. അതിനിടിലിതാ സംശയത്തെ ശക്തിപ്പെടുത്താന്‍ സരിത പുതിയ ആഡംബരകാര്‍ വാങ്ങുന്നു. അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ ഇടനിലക്കാരനാക്കിയാണ് ലക്ഷങ്ങള്‍ മുടക്കി സരിത കാര്‍ വാങ്ങുന്നത്.ഏകദേശം 13 ലക്ഷത്തോളം വിലവരുന്ന ഹോണ്ട സിറ്റി എന്ന ആഡംബര കാര്‍ വാങ്ങുന്നതിനായി ബുക്ക് ചെയ്‌തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോട്ടയത്തെ ഷോറുമിലെത്തിയാണ് സരിതയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനും കൂടിയാണ് കാര്‍ ബുക്കുചെയ്യാന്‍ എത്തിയത്. കാർ ഉടനെ ലഭ്യമാക്കണമെന്നും ഫെനി ഷോറൂം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെനിയുടെ പേരിലാണ് കാർ ബുക്ക് ചെയ്തത്. ബിജു രാധാകൃഷ്ണന്റെ അഭിഭാഷകനായിരുന്ന ഫെനി പിന്നീട് സരിതയുടെ കേസുകള്‍ ഏറ്റെടുത്തതോടെയാണ്  ശ്രദ്ധേയനായത്.കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും പല പേരുകളും പുറത്തുപറയുമെന്ന് സരിത പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News