Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 3:57 pm

Menu

Published on April 22, 2014 at 3:19 pm

സരിതയുടെ മൂകാംബിക ക്ഷേത്ര ദർശനം വിവാദത്തിൽ

saritha-s-nair-visit-kollur-mookambika-temple-controversy

കൊച്ചി : സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ മൂകാംബിക ക്ഷേത്ര സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു.ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാണ് സരിത മൂകാംബികയിലെത്തിയത്.  കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ കോടതിയില്‍ പോകാനുള്ള അനുമതിയുടെ മറവിന്‍ മേലാണ് സരിത കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയത്. ഇതിനായി പത്തനംത്തിട്ട ചീഫ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും അനുമതി വാങ്ങുകയും ചെയ്‌തു. എന്നാല്‍ ഇതിന്റെ മറവില്‍ സംസ്ഥാനം വിട്ട് സരിത ക്ഷേത്ര ദര്‍ശനം നടത്തിയതാണ്  ഇപ്പോള്‍ വിവാദമായത്. കോയമ്പത്തൂര്‍ കോടതിയില്‍ മാത്രം പോയിവരുന്നതിനാണ് സരിതയ്ക്ക്  കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ടൂര്‍ തന്നെ സരിത സംഘടിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്നതോടെ ഇത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സരിതയുടെ ക്ഷേത്ര ദര്‍ശനത്തെ പറ്റി മാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ നല്‍കുകയുമുണ്ടായി. ക്ഷേത്ര ജീവനക്കാരുടെ അകമ്പടിയോടെ ദര്‍ശനം നടത്തിയിരുന്ന സരിതയ്ക്ക് ലഭിച്ചിരുന്നത് വിഐപി പരിഗണനയാണെന്നും കൂടി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ക്ഷേത്ര ദര്‍ശനത്തിനൊടുവില്‍ ഇന്നലെ സരിത കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായി മടങ്ങുകയും ചെയ്തു. കോടതിയില്‍ ഹാജരാകാന്‍ നല്‍കിയ കോടതി ഉത്തരവിന്‍റെ മറവില്‍ നിന്നും സരിത ക്ഷേത്ര ദര്‍ശനം നടത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News