Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരിന്തൽമണ്ണ:സോളാർ തട്ടിപ്പുക്കേസിലെ മുഖ്യ പ്രതി സരിത നായരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.സോളാർ കേസുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാകാൻ പോകവേ ആനമങ്ങാട്ട് വെച്ച് സരിതയുടെ കാറും എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മണ്ണാർക്കാട് കല്ലിങ്ങൽ സ്വദേശി അനൂപിന് (25) പരിക്കേറ്റു.ഇയാളെ പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
Leave a Reply