Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: രാജ്യത്തിന്റെ സംസ്‌കാരത്തിനും മതത്തിനും എതിരായ അമ്പതോളം പേരുകള്‍ നിരോധിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ച തായി റിപ്പോർട്ട്. മതവികാരം വ്രണപ്പെടുത്തുന്നതും, രാജസ്ഥാനവുമായി ബന്ധപ്പെട്ടതുമായ പേരുകളാണ് മുഖ്യമായും നിരോധിച്ചിരിക്കുന്നത്. നോണ്‍ അറബിക്, നോണ്‍ ഇസ്ലാമിക് ഒറിജിന്‍ പേരുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയിലേതെങ്കിലും പേരുകള്‍ കുട്ടികള്‍ക്ക് ഇടരുതെന്നും നിര്‍ദ്ദേശമുണ്ട്.മായ, രാമ, ആലീസ്, ലിന്‍ഡ, അബ്ദുള്‍, അബ്ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്ദുള്‍ നബി, അബ്ദുള്‍ ഹുസൈന്‍, രാജപദവിയുമായി ബന്ധപ്പെട്ട സുമ്യൂ, മാലേക്, മാലിക, അല്‍ മംലാക എന്നീ പേരുകള്‍ നിരോധിത ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.രാജ്യത്തു താമസിക്കുന്ന എല്ലാവര്‍ക്കും നിരോധനം ബാധകമാണ്. ഇതോടെ ഇവിടെ കഴിയുന്ന അന്യരാജ്യക്കാര്‍ക്കാണു തീരുമാനം തിരിച്ചടിയാകുന്നത്. ഇതു കൂടാതെ അബ്ദുള്‍ എന്ന പേര് മറ്റൊരു പേരിന്റെ കൂടെ അല്ലാതെ വിളിക്കാന്‍ പാടില്ല. അബ്ദുള്‍ എന്നാല്‍ അടിമ എന്നാണര്‍ഥം. അതു കൊണ്ട് തന്നെ അതിനു ശേഷം വരുന്ന പേര് ദൈവത്തിന്റെത് ആയിരിക്കണം എന്നാണ് ഇസ്ലാമിക നിയമം. അതിനാല്‍ അബ്ദുള്‍ എന്ന പേരിനു ശേഷം ദൈവ നാമമല്ലാത്ത നസീര്‍,നബി,ഹുസൈന്‍ എന്നിവ വിളിക്കുന്നതു കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.ഇനി കേരളത്തില്‍ നിന്നാരെങ്കിലും സൗദിയിലേക്ക് പോകുന്നുണ്ടെങ്കില്‍, നിങ്ങളുടെ പേര് ഈ പട്ടികയില്‍ പെടുന്നുണ്ടെങ്കില്‍ ഉടന്‍ പേരു മാറ്റുന്നതാവും നല്ലത്.
നിരോധിത പേരുകളുടെ ലിസ്റ്റ്
Malaak – മലാക്ക്
Abdul Aati – അബ്‌ദുള്‍ ആദി
Abdul Naser – അബ്‌ദുള്‍ നാസര്‍
Abdul Musleh – അബ്‌ദുള്‍ മുസ്ലെ
Nabi – നബി
Nabiyya – നബിയ
Amir – അമീര്‍
Sumuw – സുമുവ
Al Mamlaka – അല്‍ മാംലക്ക
Malika – മല്ലിക
Mamlaka – മാംലക്ക
Tabarak – തബറക്ക്
Nardeen – നര്‍ദ്ദീന്‍
Maya – മായ
Linda – ലിന്‍ഡ
Randa – റന്‍ഡ
Basmala – ബസ്‌മല
Taline – തലൈന്‍
Aram – ആരാം
Nareej – നരീജ്
Rital – റിത്തല്‍
Alice – ആലീസ്
Sandy – സാന്റി
Rama – രമ
Maline – മലൈന്‍
Elaine – എലൈന്‍
Inar – ഇനാര്‍
Maliktina – മലിക്‌ടിന
Lareen – ലാറീന്‍
Kibrial – കിബ്രിയല്‍
Lauren – ലോറന്‍
Binyamin – ബെന്യാമിന്‍
Naris – നാരീസ്
Yara – യാര
Sitav – സിതാവ്
Loland – ലോലാന്‍ഡ്
Tilaj – ടിലാജ്
Barrah – ബറാഹ്
Abdul Nabi – അബ്‌ദുള്‍ നബി
Abdul Rasool – അബ്‌ദുള്‍ റസൂല്‍
Jibreel – ജിബ്രീല്‍
Abdul Mu’een – അബ്‌ദുള്‍ മൊയീന്‍
Abrar – അബ്‌റാര്‍
Iman – ഇമാന്‍
Bayan – ബയാന്‍
Baseel – ബസീല്‍
Wireelam – വിരീലം
Leave a Reply