Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 15, 2026 7:50 am

Menu

Published on March 16, 2015 at 12:58 pm

സൗദിയിൽ അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തും

saudi-arabia-to-immediately-deport-expats-with-expired-visas

ജിദ്ദ:  സൗദിയില്‍ അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തും. മതിയായ താമസരേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവരെയാണ് നാടുകടത്തുന്നത് കാലാവധി അവസാനിച്ച വിസയുമായി പിടിയിലാകുന്നവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.ഇതിനുള്ള ഒരുക്കങ്ങൾ സൗദിയിൽ തുടങ്ങി കഴിഞ്ഞു.  നിയമലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് 37 പ്രത്യേക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പിടിയിലാകുന്ന നിയമലംഘകരെ മുഴുവനും നാടു കടത്തുന്നതുവരെ താമസിപ്പിക്കാനായി വിവിധ ഭാഗങ്ങളിലായി 43 കേന്ദ്രങ്ങള്‍ ഒരുക്കി. മക്ക, ജിദ്ദ, റിയാദ്, ദമാം എന്നിവടങ്ങളില്‍ എല്ലാം പ്രത്യേക ഡിപ്പോര്‍ട്ടേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. വിവിധ രാജ്യങ്ങളുടെ എംബസികളുമായും വിമാനക്കമ്പനികളുമായും സഹകരിച്ചാണ് നാടുകടത്തുക. പിടിയിലായ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ സ്‌പോണ്‍സര്‍മാരെ എസ്എംഎസ് വഴി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിക്കും. താമസ രേഖകള്‍ പുതുക്കാന്‍ വേണ്ട നിയമനടപടികള്‍ സ്വീകരിച്ച് സ്‌പോണ്‍സര്‍മാര്‍ക്ക് തങ്ങളുടെ തൊഴിലാളികളെ നാടുകടത്തലില്‍ നിന്ന് രക്ഷിക്കാനാണിത്. തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്‌പോണ്‍സര്‍മാര്‍ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്ത വിദേശ തൊഴിലാളികളെ ഉടന്‍ തന്നെ നാടുകടത്തും. .രാജ്യസുരക്ഷയും സ്വദേശിവല്‍ക്കരണവും മുന്‍നിര്‍ത്തിയാണ് അനധികൃത താമസക്കാരെ പിടികൂടല്‍ കര്‍ശനമാക്കിയത്. മതിയായ താമസ – തൊഴില്‍ രേഖകളില്ലാത്തതിന്റെ പേരില്‍ 20 സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം പേരെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഭൂരിപക്ഷംപേരും യെമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു തുടരുന്നവരാണിവരെന്ന് അധികൃതര്‍ പറഞ്ഞു.

Loading...

Comments are closed.

More News