Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് കനത്ത തിരിച്ചടി.സംസ്ഥാനം പാസാക്കിയ നിയമം സുപ്രീംകോടതി ഭരണഘടനാബഞ്ച് റദ്ദാക്കി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കോടതി അനുമതി നല്‍കി. ജലനിരപ്പ് നിജപ്പെടുത്തിക്കൊണ്ട് കേരള നിയമസഭ പാസാക്കിയ നിയമം ചോദ്യംചെയ്ത് തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് വിധി. കേരളം കൊണ്ടുവന്ന തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രീംകോടതി ഡാം സുരക്ഷ പരിശോധിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാനും നിര്‍ദ്ദേശം നല്‍കി.അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാടിന് അധികാരം നല്‍കി. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിലടക്കം വാദം കേട്ടാണ് ഹര്‍ജിയില്‍ എട്ട് വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിച്ചത്.ചീഫ് ജസ്റ്റീസ് ആര്‍എം ലോധയ്ക്ക് പുറമെ ജസ്റ്റീസുമാരായ എച്ച്എല്‍ ദത്തു, സികെ പ്രസാദ്, മദന്‍ പി ലോകൂര്‍, എംവൈ ഇഖ്ബാല്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് കേസില്‍ ഏറെ നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത്. വിധി വന്നതോടെ ഇടുക്കിയില്‍ ശക്തമായ പ്രതിഷേധമുയരുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരം നടന്നുവരുന്ന ചപ്പാത്തില്‍ ജനങ്ങള്‍ വൈകാരികമായാണ് സുപ്രീംകോടതി വിധിയോട് പ്രതികരിച്ചത്.
Leave a Reply