Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:04 am

Menu

Published on April 9, 2015 at 1:08 pm

മോഷണകുറ്റം ആരോപിച്ച് മൂന്നാംക്ലാസ്സുകാരനെ പ്രിന്‍സിപ്പല്‍ തല്ലിക്കൊന്നു

school-kid-dies-after-a-beating-by-principal

ബാരാബന്‍കി: മോഷണകുറ്റം ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പതിനൊന്നുകാരനായ വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു. ബാരാബന്‍കിയിലെ റഹേലമോ അക്കാഡമി സ്‌കൂളിലെ മൂന്നാംക്ലാസുകാരനായ ശിവയാണ് മരിച്ചത്. പെന്‍സിലും റബ്ബറും മോഷ്ടിച്ച കുറ്റത്തിനാണ് അധ്യാപകന്‍ കുട്ടിയെ ശിക്ഷിച്ചത്.പെന്‍സിലും റബ്ബറും മോഷണം പോയെന്ന പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ലളിത് വര്‍മ്മ എല്ലാ കുട്ടികളുടെയും ബാഗ് പരിശോധിക്കാന്‍ നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ശിവ എന്ന വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ഇവ ലഭിച്ചതിനേത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.വീട്ടിലെത്തിയ ശിവ തനിയ്ക്ക് വയറു വേദനിയ്ക്കുന്നതായി മാതാപിതാക്കളോട് പറഞ്ഞു. പിന്നീട് ഛര്‍ദ്ദിച്ചവശനായ കുട്ടിയെ ഫത്തേപ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

Loading...

Comments are closed.

More News