Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:20 pm

Menu

Published on January 20, 2014 at 12:01 pm

അച്ഛന്‍ വാങ്ങിയ മദ്യം കഴിച്ച് 8വയസുകാരന്‍ മരിച്ചു

seven-year-old-died-in-pathanapuram-for-consuming-alcohol

പത്തനാപുരം: അച്ഛന്‍ വാങ്ങിവെച്ച മദ്യം കഴിച്ച് എട്ടുവയസ്സുകാരനായ മകന്‍ മരിച്ചു.കൊല്ലം പത്തനാപുരം കുന്നിക്കോട്‌ മഞ്ഞക്കാല സ്വദേശി ലജൻറെ മകന്‍ ലിജിന്‍ ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം.മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടി അച്ഛന്‍ വാങ്ങിവെച്ച മദ്യം എടുത്ത് കഴിച്ചത്.മാതാപിതാക്കള്‍ എട്ട് മണിയോടെ പള്ളിയില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ മകനെ അവശനിലയില്‍ കാണുകയായിരുന്നു. മദ്യം കഴിച്ചതാണെന്ന് മനസ്സിലാക്കി ഉടന്‍ തന്നെ പത്തനാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി പുനലൂര്‍ താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.അമിതമായി മദ്യം അകത്തുചെന്നതാണ് മരണകാരണമെന്നാണ് സൂചന.കുന്നിക്കോട് പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു.കുട്ടിയുടെ അച്ഛനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News