Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: അന്വേഷണ സംഘത്തിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ ശാലുവിനു അദികനെരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ പൊട്ടിക്കരഞ്ഞ് സത്യങ്ങൾ എല്ലാം പറയേണ്ടി വന്നു.
നൃത്തം പഠിപ്പിക്കുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും സമൂഹത്തിന്‍റെ യും മുന്നില്‍ അപമാനിതയായെന്നു കരഞ്ഞു പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തട്ടിപ്പുവാര്‍ത്ത പുറത്തുവന്നപ്പോള്‍ ബിജുവുമായി സൗഹൃദം മാത്രമാണെന്ന് പറഞ്ഞ ശാലു ഒടുവില്‍ ബിജുവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച സത്യവും പൊലീസിനോട് സമ്മതിച്ചു. അതേ സമയം ബിജുരാധാകൃഷ്ണനുമായി ശാലു കൂടിയത് സ്ഥാപനങ്ങള്‍ തട്ടിപ്പാണെന്ന് അറിഞ്ഞു തന്നെയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗരോര്‍ജ പാനലുമായോ കാറ്റാടിപ്പാടങ്ങളുമായോ ബിജുവിന് ബന്ധമില്ലെന്ന് അറിഞ്ഞ് ശാലു ഒപ്പം കൂടിയത് സാമ്പത്തികലാഭം ലക്ഷ്യമാക്കിയാണെന്ന് സമ്മതിച്ചതായും കുറ്റസമ്മത മൊഴിയില്‍ പൊലീസ് വ്യക്തമാക്കുന്നു. നടിയെന്ന പ്രശസ്തി തട്ടിപ്പിനായി ഉപയോഗിച്ച ശാലു ബിജുവിന് എല്ലാ വിധ പ്രേരണയും സഹായങ്ങളും നല്‍കിയെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണം ബിജുവില്‍ നിന്ന് ശാലു കൈയോടെ വാങ്ങിയിരുന്നു. രഹസ്യകേന്ദ്രത്തിലും സ്വന്തക്കാരുടെ കൈയിലുമായി ഒളിപ്പിക്കുകയും ചെയ്തു.എല്ലാത്തിനും പശ്ചാത്തപിക്കുന്നതായി ശാലു വെളിപ്പെടുത്തി.
Leave a Reply