Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:34 am

Menu

Published on January 1, 2018 at 12:43 pm

അബിയുടെ മരണകാരണം ചികിത്സാപിഴവോ? വിവാദത്തിനില്ലെന്ന് ഷെയ്ന്‍ നിഗം

shane-nigam-about-abis-death

സിനിമ- മിമിക്രി താരം അബിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും അവസാനമായി ചെയ്ത ചികിത്സകളെക്കുറിച്ചും നിരവധി ചര്‍ച്ചകളും നടന്നിരുന്നു.

അബിക്കൊപ്പം ചികിത്സയ്ക്ക് കൂട്ടുപോയതായി അദ്ദേഹത്തിന്റെ സുഹൃത്തും വെളിപ്പെടുത്തിയിരുന്നു. എപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ഷെയ്ന്‍ നിഗം രംഗത്തെത്തിയിരിക്കുകയാണ്.

വിവാദത്തിന് തങ്ങളില്ലെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം താനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാപിഴവാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നും തങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി.

അബി മരിക്കുന്ന ദിവസം, പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയപെരുന്നാള്‍ എന്ന ചിത്രത്തിനു വേണ്ടിയുള്ള ഒരു ട്രെയ്നിംഗ് പ്രോഗ്രാമിനായി ഷെയ്ന്‍ ചെന്നൈയിലായിരുന്നു.

അന്ന് പകല്‍ വാപ്പച്ചി തന്നെ വിളിച്ചിരുന്നു. താനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് പറഞ്ഞത്. വാപ്പച്ചി തീരുമാനിച്ചോളാന്‍ താന്‍ മറുപടിയും പറഞ്ഞുവെന്നും ഷെയ്ന്‍ ഓര്‍ക്കുന്നു.

പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍ അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, ഷെയ്ന്‍ പറഞ്ഞു.

പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍നിന്ന് ബീഡി കത്തിക്കുക എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയതെന്ന് ഷെയ്ന്‍ വ്യക്തമാക്കി. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News