Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 12:32 pm

Menu

Published on June 6, 2014 at 11:16 am

മോഡിയുടെ അമ്മയെ തേടി ഷെരീഫിന്റെ സ്‌നേഹോപഹാരം..!!

sharif-sends-sari-for-modis-mother

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബെന്നിന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്‌നേഹോപഹാരം .തൂവെള്ള സാരിയാണ് ഷെരീഫ് മോദിയുടെ അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്.
ഹിരാ ബെന്നിന് ഷെരീഫ്‌ ഉപഹാരമായി നല്‍കിയത്.മോഡി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.അമ്മയ്ക്ക് ഉപഹാരമായി സാരി അയച്ചുതന്നതിന് നവാസ് ഷെരീഫിന് മോദി നന്ദി അറിയിച്ചു. ഉടന്‍ തന്നെ അമ്മയ്ക്ക്  ഉപഹാരം കൈമാറുമെന്ന് നന്ദി അറിയിച്ചുകൊണ്ടുളള  ട്വീറ്റ് സന്ദേശത്തില്‍ മോദി വ്യക്തമാക്കി.സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയപ്പോള്‍ നവാസിന്റെ ഉമ്മയ്ക്ക് മോദി ഉപഹാരമായി വിലപിടിപ്പുള്ള ഒരു ഷാള്‍ നല്‍കിയിരുന്നു.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മോദിക്ക് അമ്മ ഹീരാബെന്‍ മധുരം കൊടുക്കുന്ന ദൃശ്യം ടി.വിയില്‍ കണ്ട നവാസ് ഷെരീഫിന്റെ ഉമ്മ ശമീം അക്തര്‍ വികാരാധീനയായെന്ന് നവാസ് തന്നോട് പറഞ്ഞതായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News