Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് വിഖ്യാത ഹിന്ദി അഭിനേതാവ് ശശി കപൂര്‍ അര്‍ഹനായി.ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. പത്ത് ലക്ഷം രൂപയും സ്വർണ കമലവും അടങ്ങുന്നതാണ് അവാർഡ്.77ാം പിറന്നാള്‍ ആഘോഷ വേളയിലാണ് ശശി കപൂറിന് സിനിമാ മേഖലയിലെ സമുന്നത പുരസ്കാരം തേടിയെത്തുന്നത്. 1938 മാര്‍ച്ച് 18ന് ബല്‍ബിര്‍ രാജ് പൃഥീരാജ് കപൂറിന്റെ മകനായാണ് ശശി കപൂര്‍ ജനിച്ചത്. ആറാം വയസ്സില്‍ അച്ഛന്റെ സിനിമാ കമ്പനിയായ പൃഥ്വി തിയറ്റേഴ്സിന്റെ സംഗ്രം എന്ന ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്.1961ൽ യാഷ് ചോപ്ര സംവിധാനം ചെയ്ത ധർപുത്ര എന്ന ചിത്രത്തിൽ നായകനായി. 1961ൽ യാഷ് ചോപ്ര സംവിധാനം ചെയ്ത ധർപുത്ര എന്ന ചിത്രത്തിൽ നായകനായി. ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് .1980 ൽ ശശി കപൂർ സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി തുടങ്ങി.1986ല്‍ ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിന് മികച്ച നടനുളള ദേശീയ പുരസ്കാരമടക്കം നേടിയ ശശി കപൂര്‍ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു.1998 ൽ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്. 2011ൽ രാജ്യം പദ്മ ഭൂഷൺ ബഹുമതി നൽകി ആദരിച്ചു.