Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:09 am

Menu

Published on March 17, 2014 at 12:07 pm

നടിയെ അപമാനിച്ചതായി പരാതി ;ശിവസേന എംപിക്കെതിരെ കേസ്

shiv-sena-mp-anandrao-adsul-booked-for-abusing-actress-navneet-kaur-rana

മഹാരാഷ്ട്രാ: തെന്നിന്ത്യൻ  നടിയും എന്‍ സി പി സ്ഥാനാര്‍ത്ഥിയുമായ നവനീത് കൗറിനെ അപമാനിച്ച കേസില്‍ എം പിക്കെതിരെ പോലീസ് കേസെടുത്തു.ശിവസേന എം പി ആനന്ദ് റാവു അദ്‌സുലിനെതിരെയാണ് പോലീസ് കേസെടുത്തത്.  തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ആനന്ദറാവു തന്നോട് മോശമായ ഭാഷ പ്രയോഗിക്കുകയും സ്വഭാവഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് കൗര്‍ പോലീസിനോട് പറഞ്ഞു.നടിയുടെ ആരോപണങ്ങള്‍ ആനന്ദറാവു നിഷേധിച്ചു. തന്നെ സ്വഭാഹഹത്യ നടത്താന്‍ ഉദ്ദേശിച്ച് കെട്ടിച്ചമച്ച പരാതിയാണിതെന്നാണ് എം.പി പറയുന്നത്.. അമരാവതിയില്‍ നിന്നുള്ള ശിവസേന എം പിയാണ് ആനന്ദറാവു അദ്‌സല്‍.നടിയും മോഡലുമായ നവനീത് കൗര്‍ റാണ ബദ്‌നേര ടൗണിലെ സ്വതന്ത്ര എം എല്‍ എയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആനന്ദറാവുവിനെതിരെ മത്സരിക്കാന്‍ നവനീത് കൗര്‍ റാണയ്ക്ക് എന്‍ സി പി ടിക്കറ്റ് നല്‍കിയിരുന്നു.കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തയായ   നവനീത് കൗര്‍ റാണ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പും സമാനമായ വിവാദത്തില്‍ ഇവര്‍ പെട്ടിട്ടുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അര്‍ദ്ധ നഗ്ന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടാണ് അന്ന് അവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News