Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മംഗള കര്‍മ്മങ്ങളില്‍ എന്നും ഒഴിവാക്കാനാവാത്ത ഒന്നാണ് വെറ്റില. വിവാഹം കഴിക്കുമ്പോള്‍ പിതാവ് മകളുടെ കൈ പിടിച്ച് പുരുഷനെ ഏല്‍പ്പിക്കുന്നത് വെറ്റില കൈയ്യില്‍ വെച്ചുകൊണ്ടാണ്. ഇത്തരത്തിലുള്ള പല മംഗള കര്‍മ്മങ്ങള്‍ക്കും പലരും വെറ്റില ഉപയോഗിക്കുന്നുണ്ട്. വെറ്റില എന്ന് പറയുമ്പോള്‍ അതിന്റെ അഗ്രഭാഗത്ത് ലക്ഷ്മി ദേവിയും മധ്യഭാഗത്ത് സരസ്വതിയും വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും വെറ്റിലയുടെ കോണുകളില്‍ ശിവനും ബ്രഹ്മാവും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മാത്രമല്ല നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും ലക്ഷ്മീ കടാക്ഷവും നിറഞ്ഞ് നില്‍ക്കുന്നതിന് വെറ്റില സഹായിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ മംഗള കര്‍മ്മങ്ങളില്‍ എല്ലാവരും ഉള്‍പ്പെടുത്തുന്ന ഒന്നാണ് വെറ്റില. ത്രിമൂര്‍ത്തി സംഗമം നിലനില്‍ക്കുന്ന അല്ലെങ്കില്‍ കുടികൊള്ളുന്ന ഒന്നാണ് വെറ്റില. വെറ്റില കൃത്യമായ പരിപാലിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. ഐശ്വര്യം മാത്രമല്ല ഇത് നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും കൊണ്ട് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി വെറ്റില എന്തുകൊണ്ടാണ് മംഗള കര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് നിങ്ങളില്‍ ഐശ്വര്യം നിറക്കുന്നു.
ശിവപാര്‍വ്വതിമാരുടെ സസ്യം
ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പരിപാലിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്ന വെറ്റില അതീവ ശുദ്ധിയോടെ തന്നെ പരിപാലിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വെറ്റിലയെ വളരെയധികം പ്രാധാന്യത്തോടെ തന്നെ പരിപാലിക്കണം.
ശ്രദ്ധിക്കേണ്ടത്
വീട്ടില്‍ നട്ടു പരിപാലിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വേണം വെറ്റില നടേണ്ടത്. ഇത് പരിപാലിക്കുന്നതിലൂടെ വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പോസിറ്റീവ് എനര്‍ജി
വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് വെറ്റില മാലയാക്കി വീട്ടിലെ പ്രധാന വാതിലിന് മുകളില്‍ തൂക്കുന്നതിലൂടെ ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കുന്നു. എല്ലാ മാസത്തേയും പൗര്‍ണമി ദിവസത്തില്‍ ആയിരിക്കണം ഇത് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം ശ്രദ്ധിച്ച് വേണം വെറ്റില ഉപയോഗിക്കേണ്ടത്.
ശനി ദോഷ പരിഹാരം
ശനി ദോഷ പരിഹാരത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെറ്റില മാല ഹനുമാന്‍സ്വാമിക്ക് ചാര്‍ത്തുന്നത്. ആഴ്ച തോറും ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ചാര്‍ത്തുന്നതിന് ശനിദോഷപരിഹാരത്തിനും ആഗ്രഹ സാഫല്യത്തിനും സഹായിക്കുന്നു. മാത്രമല്ല തൊഴിലില്ലാതിരിക്കുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെറ്റില മാല.
ഐശ്വര്യത്തിന്
വീട്ടിലും കുടുംബത്തിലും ഐശ്വര്യവും സന്തോഷവും ഉണ്ടാവുന്നതിന് മംഗള കര്‍മ്മങ്ങളില്‍ ഒരു നാണയത്തുട്ടും പാക്കും വെറ്റിലക്ക് മുകളില്‍ വെച്ച് ദക്ഷിണയായി സമര്‍പ്പിക്കുന്നത് ഐശ്വര്യത്തിനും ക്ഷേമത്തിനും ഇടവരുത്തുന്നു. ലക്ഷ്മീ ദേവിയുടെ വാസസ്ഥലമാണ് വെറ്റില. അതുകൊണ്ട് തന്നെ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
വെറ്റില ഉപയോഗിക്കുമ്പോള്‍
മംഗള കര്‍മ്മത്തിനായി വെറ്റില ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അവ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ ഇവ ചിലപ്പോള്‍ വിപരീത ഫലം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
അഗ്രഭാഗം വെക്കുമ്പോള്‍
വെറ്റില നിലത്ത് വെക്കുമ്പോള്‍ അതിന്റെ അഗ്രഭാഗം തെക്കോട്ടോ പടിഞ്ഞാറോട്ടോ ഒരു കാരണവശാലും തിരിച്ച് വെക്കരുത്. ഇത് ദോഷം ചെയ്യുന്നതാണ്. ഇതിന് കാരണം എന്ന് പറയുന്നത് ലക്ഷ്മീ ദേവിയുടെ വാസസ്ഥലമാണ് വെറ്റിലയുടെ അഗ്രഭാഗം എന്നത് തന്നെയാണ് കാരണം.
വാടിയ വെറ്റില
വാടിയ വെറ്റിലയും കീറിയ വെറ്റിലയും ഒരു കാരണവശാലും മംഗള കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ചുറ്റും നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല വെറ്റില കെട്ടി വെക്കാന്‍ പാടുകയില്ല. വെറ്റില എപ്പോഴും കെട്ട് അഴിച്ച് വെക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ദക്ഷിണ കൊടുക്കുമ്പോളും വെറ്റില ഉപയോഗിക്കുന്നവരുണ്ട്. ഇതിന്റെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധത്തിലായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.
Leave a Reply