Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 5:59 pm

Menu

Published on February 21, 2019 at 4:28 pm

വിവാഹം ഗുരുവായൂർക്ഷേത്രത്തിൽ വച്ച് നടത്തിയാൽ ..!!

significance-of-conducting-marriage-at-guruvayoor-temple

കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ . ഏകദേശം നൂറുകണക്കിന് വിവാഹങ്ങളാണ് വിശേഷ മുഹൂർത്തങ്ങളുള്ള ദിനങ്ങളിൽ നടക്കാറ്. ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം . കൂടാതെ ദാമ്പത്യ ജീവിതത്തിലൂടെ നീളം ഗുരുവായൂരപ്പന്റെ കടാക്ഷവും ലഭിക്കുമത്രേ. വിവാഹം കഴിഞ്ഞ ഉടനെ ദമ്പതികൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനമില്ല അതിനാൽ വിവാഹത്തിന് മുന്നേ ഭഗവാനെ തൊഴുതു അനുഗ്രഹം തേടിയിട്ടാണ് വധൂവരന്മാർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വിവാഹമണ്ഡപത്തിൽ പ്രവേശിക്കുക.

ഭക്തവത്സലനാണ് ഭഗവാൻ. മേല്‍പ്പത്തൂരിന്റെയും പൂന്താനത്തിന്റെയും കുറൂരമ്മയുടെയും കൃഷ്ണഭക്തിയും അനുഭവകഥയും ഏവർക്കും അറിവുള്ളതാണല്ലോ . അത് പോലെ മനസ്സറിഞ്ഞു വിളിച്ചാൽ ഭഗവാൻ എപ്പോഴും കൂടെയുണ്ടാവും. തിരക്ക് വകവയ്ക്കാതെ ഉണ്ണിക്കണ്ണനെ ഒരു നോക്കുകാണാൻ എത്തുന്ന ഭക്തജനത്തിരക്ക് കൂടുന്നതല്ലാതെ കുറയുന്നില്ല.

വസുദേവരും ദേവകിയും ദ്വാരകയിൽ വച്ച് പൂജിച്ച വിഗ്രഹമാണിവിടുള്ളത് . ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേർന്നാണ് ഗുരുവായൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഗുരുവായൂരപ്പന്.

വിവാഹശേഷം വർഷം തോറുമോ മാസം തോറുമോ മുടങ്ങാതെ ഗുരുവായൂർ ദർശനം നടത്തുന്ന ദമ്പതിമാരുമുണ്ട് .ഗുരുവായൂരിലെ കൃഷ്ണനാട്ടം വഴിപാട് വളരെ പ്രസിദ്ധവും ഫലസിദ്ധിദായകവുമാണ്. വിവാഹതടസ്സം മാറുന്നതിനും സന്താനസിദ്ധിക്കും ധാരാളം പേർ കൃഷ്ണനാട്ടം വഴിപാട് നടത്താറുണ്ട്. കൂടാതെ ഭഗവാന്റെ ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഉത്തമമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News