Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വര്‍ക്കല: 82ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇന്ന് ഭക്തിസാന്ദ്രമായ തുടക്കം.രാവിലെ 7.30ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധർമപതാക ഉയർത്തുന്നതോടെ തീർഥാടനത്തിന് തുടക്കംകുറിക്കും.9.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി പ്രകാശാനന്ദ അധ്യക്ഷം വഹിക്കും. കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്യും. ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.വിവിധ പദയാത്രകള്‍ ശിവഗിരിയില്‍ സംഗമിക്കും. മൂന്നു ദിവസങ്ങളിലായി 12 സമ്മേളനങ്ങളാണ് ശിവഗിരിയില്‍ നടക്കുന്നത്.ലോക സമാധാനത്തിനായി 10 കിലോമീറ്റര്‍ നീളമുള്ള ഒറ്റക്കടലാസില്‍ ദൈവദശക രചനക്കും തീര്‍ഥാടന കാലത്തു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 11 ഭാഷകളിലായി ദൈവദശകം എഴുതിത്തീര്‍ത്ത് ഐക്യരാഷ്ട്ര സഭയ്ക്കു കൈമാറാനാണ് തീരുമാനം.ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്ന പന്തല്‍.നാളെ ഉച്ചയ്ക്ക് നടക്കുന്ന വനിതാ യുവജന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി. മോഹനന്‍ പങ്കെടുക്കും. വൈകിട്ടു നടക്കുന്ന ശാസ്ത്രസാങ്കേതിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വിഎസ്എസ്സി ഡയറക്റ്റര്‍ ചന്ദ്രദത്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി ഒന്നിനു രാവിലെ നടക്കുന്ന ആഗോള ശ്രീനാരായണീയ യുവജന സംഗമം കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു നടക്കുന്ന മാധ്യമസെമിനാര്‍ മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. ബി.ആര്‍.പി. ഭാസ്കര്‍, അഡ്വ. ജയശങ്കര്‍, തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന സാഹിത്യ സമ്മേളനം എം.വി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു, ബി. രാജീവന്‍, കെ.ആര്‍. മീര തുടങ്ങിയവര്‍ പങ്കെടുക്കും.വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി ഡോ. മഹേഷ് വര്‍മ ഉദ്ഘാടനം ചെയ്യും.
Leave a Reply